തിരയുക

ചീറിയോ ദെ നസറേ 2020 ചീറിയോ ദെ നസറേ 2020  

നസ്രത്തിലെ കന്യകയെ ആദരിക്കുന്ന ചീറിയോ ദെ നാസറേ ആഘോഷത്തിന് പാപ്പായുടെ സന്ദേശം

ചീറിയോ ദെ നസറേയുടെ ഇരുന്നൂറ്റിമുപ്പതാം വാർഷികാഘോഷം പ്രമാണിച്ച് ഫ്രാൻസിസ് പാപ്പാ ബെലെം ദൊ പരാ ആർച്ച് ബിഷപ്പ് അൽബെർത്തോ തവെയ്രാ കൊറെയ്യായ്ക്ക് തന്റെ അപ്പോസ്തൊലീകാശീർവ്വാദം അയച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പരോളിൻ പരിശുദ്ധ പിതാവിനുവേണ്ടി ഒച്ചവച്ച സന്ദേശത്തിൽ, നസ്രത്തിലെ പരിശുദ്ധ കന്യകയുടെ സ്നേഹത്തിന്റെ മേലങ്കിക്കും മാതൃസംരക്ഷണത്തിനും കീഴെ തങ്ങളുടെ ഹൃദയത്തിലെ ആഗ്രഹങ്ങൾ സമർപ്പിക്കുന്ന വിശ്വാസികളുടെ മക്കൾക്കടുത്ത ഭക്തിപ്രകടനത്തിൽ  പങ്കുചേരാനുള്ള ആഗ്രഹം പാപ്പാ പ്രകടിപ്പിച്ചു.

ബെലെമിലെ ചീറിയോ ദെ നസ്രറെ നസ്രത്തിലെ പരിശുദ്ധ കന്യകയെ ആദരിക്കുന്ന ആഘോഷമാണ്. മരത്തിൽ തീർത്ത പരിശുദ്ധ കന്യകയുടെ രൂപം  ഒക്ടോബർ മാസത്തിലെ രണ്ടാം ഞായറാഴ്ച സേ കത്തീഡ്രലിൽ നിന്ന് തീർത്ഥാടന കേന്ദ്രത്തിലേക്ക് പ്രദക്ഷിണമായി കൊണ്ടു പോകും. ഈ പ്രദക്ഷിണം ലോകത്തിലെ ഏറ്റം വലിയ പ്രദക്ഷിണമായാണ് കരുതപ്പെടുന്നത്. ബ്രസീൽ മുഴുവനിൽ നിന്നും ഭക്തജനങ്ങൾ  ഈ മഹോത്സവത്തിന് എത്താറുണ്ട്.

ബെലേം അതിരൂപതയുടെ മദ്ധ്യസ്ഥയും ആമസോണിയയുടെ റാണിയുമായ അവളിലേക്ക് തന്റെ കണ്ണുകളുയർത്തിക്കൊണ്ട് ഫ്രാൻസിസ് പാപ്പാ "മറിയം എല്ലാം തന്റെ ഹൃദയത്തിൽ സംഗ്രഹിച്ച് ധ്യാനിച്ചു " എന്നത് എല്ലാവരേയും ഓർമ്മിപ്പിക്കുകയും "പരീക്ഷണങ്ങളെ ഭയക്കാതെ, കർത്താവ് വിശ്വസ്തനും കുരിശുകളെ ഉയിർപ്പാക്കി മാറ്റാൻ അറിയുന്നവനുമാണെന്നും എല്ലാം സൂക്ഷിക്കാനും ഹൃദയത്തിൽ ധ്യാനിക്കാനും  അമ്മയും അധ്യാപികയും എന്ന നിലയിൽ അവൾ നമ്മെ സഹായിക്കട്ടെ "  എന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

"പരായിലെയും ബ്രസീലിലെയും ജനങ്ങളുടെ മേൽ ധാരാളം കൃപകൾ വർഷിക്കാൻ അവളുടെ പുത്രനോടു പ്രാർത്ഥിക്കാനും ഓരോ വ്യക്തിയെയും സുവിശേഷം ജീവിക്കാൻ സഹായിക്കാനും സ്നേഹത്തിന്റെ കന്യകാംബിയയോടു കേണപേക്ഷിക്കുന്നു" എന്നും സന്ദേശത്തിൽ രേഖപ്പെടുത്തി. ഈ ആശംസകളെ  ഉറപ്പിച്ചു കൊണ്ട് പരിശുദ്ധ പിതാവ് സന്തോഷപൂർവ്വം തന്റെ അപ്പോസ്തലീകാശീർവ്വാദം നൽകുകയും തനിക്കു വേണ്ടി പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 October 2022, 12:49