മോന്തെനേഗ്രൊയുടെ പ്രധാനമന്ത്രി വത്തിക്കാനിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ബാൾക്കൻ നാടായ മോന്തെനേഗ്രൊയുടെ പ്രധാനമന്ത്രി ദ്രിത്താൻ അബത്സോവിച്ചിനെ (Dritan Abazović) മാർപ്പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു.
പത്താം തീയതി (10/10/22) തിങ്കളാഴ്ച ആയിരുന്നു ഫ്രാൻസീസ് പാപ്പായും പ്രധാനമന്ത്രി അബത്സോവിച്ചും തമ്മിലുള്ള കൂടിക്കാഴ്ച. ഇരുപത്തിയഞ്ച് മിനറ്റു ദീർഘിച്ച ഇത് ഒരു സ്വകാര്യകൂടിക്കാഴ്ച ആയിരുന്നതിനാൽ ഇതിൻറെ വിശദാംശങ്ങൾ പരിശുദ്ധസിംഹാസനം പരസ്യപ്പെടുത്തിയിട്ടില്ല.
പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം അദ്ദേഹം വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പിയെത്രൊ പരോളിനും രാഷ്ട്രങ്ങളും രാജ്യാന്തരസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള കാര്യാലയത്തിൻറെ കാര്യദർശി ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെറുമായും സംഭാഷണത്തിലേർപ്പെട്ടു. പരിശുദ്ധസിംഹാസനവും മോന്തെനേഗ്രൊയും തമ്മിലുള്ള നല്ലബന്ധങ്ങൾ, ഇരുവിഭാഗങ്ങൾക്കും താല്പര്യമുള്ള കാര്യങ്ങളിൽ കൂടുതൽ സഹകരണം, മോന്തെനേഗ്രൊയിലെ കത്തോലിക്കാസഭ അന്നാട്ടിലെ സമൂഹത്തിനേകുന്ന സംഭാവനകൾ, രാഷ്ട്രീയമേഖലയിൽ പ്രവർത്തിക്കുന്നവർ തമ്മിൽ അന്നാടിൻറെ പൊതു നന്മോന്മുഖമായ സംഭാഷണം തുടങ്ങിയവ ചർച്ചാവിഷയങ്ങളായി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: