ആണവ യുദ്ധഭീഷണി അവസാനിപ്പിക്കാൻ പാപ്പാ പ്രാർത്ഥിച്ചു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ബിഷപ്പ് ജോവാന്നി ബാത്തിസ്ത സ്കലബ്രീനിയെയും ആർത്തെമിഡെ ത്സാട്ടിയെയും വിശുദ്ധ പദവിയിലേക്കുയർത്തിയ ദിവ്യബലിക്കു ശേഷം ഫ്രാൻസിസ് പാപ്പാ 60 വർഷം മുമ്പ് നടന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആരംഭത്തെ അനുസ്മരിച്ചു. "ആ സമയത്ത് ലോകത്തെ ഭീഷണിപ്പെടുത്തിയ ആണവ യുദ്ധത്തിന്റെ അപകടത്തെക്കുറിച്ച് നമ്മൾ മറന്നു പോകരുത് " എന്ന് പാപ്പാ ഊന്നിപ്പറഞ്ഞു. "ചരിത്രത്തിൽ നിന്ന് നാം പഠിക്കാത്തതെന്ത് ? "എന്ന് ചോദിച്ച പാപ്പാ "ആ സമയത്തും വലിയ സംഘർഷങ്ങളും സമ്മർദ്ദങ്ങളും ഉണ്ടായിരുന്നുവെങ്കിലും സമാധാനത്തിന്റെ വഴിയാണ് തിരഞ്ഞെടുത്തത് " എന്ന് സൂചിപ്പിച്ചു.
തായ്ലന്റിനു വേണ്ടി പ്രാർത്ഥിച്ചു.
പിന്നീട് ഫ്രാൻസിന് പാപ്പാ തന്റെചിന്തകൾ മൂന്നു ദിവസം മുമ്പു "അക്രമത്തിന്റെ ഒരു ഭ്രാന്തമായ കൃത്യം " നടന്ന തായ്ലന്റിലേക്ക് കേന്ദ്രീകരിച്ചു. വടക്കുകിഴക്കൻ തായ്‌ലന്റിൽ ഉത്തോ സവാൻ ശിശുക്ഷേമകേന്ദ്രത്തിലെ നഴ്സറിയിൽ നടന്ന തോക്കും കത്തിയുമുപയോഗിച്ചുള്ള ആക്രമണത്തിൽ ഭൂരിപക്ഷം കുട്ടികൾ ഉൾപ്പെടെ 37 പേരാണ് കൊല്ലപ്പെട്ടത്. "അഗാധമായ വികാരത്തോടെ, ഞാൻ അവരുടെ ജീവിതങ്ങളെ പിതാവിനെ ഏൽപ്പിക്കുന്നു, പ്രത്യേകിച്ച് കുഞ്ഞുകുട്ടികളെയും അവരുടെ കുടുംബങ്ങളേയും,"പാപ്പാ പറഞ്ഞു.
മരിയ കോസ്താൻസാ പനാസ്
വിശുദ്ധരാക്കി ഉയർത്തുന്ന തിരുക്കർമ്മങ്ങളിൽ പങ്കുചേരാനെത്തിയ വിശ്വാസികളോടു ഇറ്റലിയിലെ ഫബ്രിയാനോയിൽ വച്ച് മരിയ കോസ്താൻസാ പനാസ് എന്ന Capuchin Poor clares സന്യാസിനിയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽപ്പെടുത്തുന്ന ചടങ്ങിനെക്കുറിച്ചോർക്കാനും പാപ്പാ ആവശ്യപ്പെട്ടു. "ദൈവത്തിൽ വിശ്വസിക്കാനും അയൽക്കാരെ സ്വാഗതം ചെയ്യാനും വാഴ്ത്തപ്പെട്ട മരിയ കോസ്താൻസാ നമ്മെ എപ്പോഴും സഹായിക്കട്ടെ "എന്നും പാപ്പാ കൂട്ടിച്ചേർത്തു. വിശുദ്ധരുടെ മാതൃകകളാൽ സജീവമാക്കപ്പെടുന്ന സുവിശേഷത്തിന്റെ സാക്ഷികളാകാൻ നമ്മെ സഹായിക്കാൻ കന്യകാമറിയത്തിലേക്ക് തിരിയാൻ ആവശ്യപ്പെട്ടുകൊണ്ടാണ് പാപ്പാ അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: