തിരയുക

ഫ്രാൻസിസ് പാപ്പാ  സൈപ്രസ് പ്രസിഡണ്ടായ നിക്കോസ് അനസ്താസിയദെസിനൊപ്പം. ഫ്രാൻസിസ് പാപ്പാ സൈപ്രസ് പ്രസിഡണ്ടായ നിക്കോസ് അനസ്താസിയദെസിനൊപ്പം. 

ഫ്രാൻസിസ് പാപ്പാ സൈപ്രസ് പ്രസിഡണ്ടുമായി കൂടികാഴ്ച നടത്തി

സൈപ്രസ് പ്രസിഡണ്ടായ നിക്കോസ് അനസ്താസിയദെസിനെ ഒക്ടോബർ 24 ആം തിയതി തിങ്കളാഴ്ച രാവിലെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ച് കൂടിക്കാഴ്ച നടത്തി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വത്തിക്കാനിലെ അപ്പോസ്തോലിക വസതിയിൽ പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നിക്കോസ് അനസ്താസിയദെസ് വത്തിക്കാൻ രാജ്യത്തിന്റെ സെക്രട്ടറി കർദ്ദിനാൾ പിയെത്രൊ പരോളിനുമായും വിദേശ രാജ്യബന്ധ കാര്യാലയത്തിന്റെ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലെഗറുമായും സംഭാഷണം നടത്തി.

ഹൃദയങ്കമമായ ചർച്ചകളിൽ സൈപ്രസുമായി പരിശുദ്ധ സിംഹാനസനവുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ വന്ന പുരോഗതിയിലും ശക്തിയിലും  സംതൃപ്തി പ്രകടിപ്പിച്ചു. കൂടാതെ മറ്റു അന്താരാഷ്ട്ര വിഷയങ്ങളും പ്രത്യേകിച്ച് അഭയാർത്ഥികളെ സ്വാഗതം ചെയ്യുന്ന വിഷയത്തെ കുറിച്ചും പ്രാദേശീക നയങ്ങളും ചർച്ചാ വിധേയമായി.

സൈപ്രസിന്റെ പുനരേകീകരണവും മെഡിറ്ററേനിയൻ പ്രദേശത്തിന്റെ സ്ഥിതിയും കൂടുതൽ വിശാലമായി അജണ്ടയിലുണ്ടായിരുന്നുവെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.

സമ്മാനങ്ങളുടെ കൈമാറ്റം

"തന്റെ ആടുകളെയും അവയുടെ മണവും അറിയുന്ന നല്ല ഇടയനായ യേശുവിന്റെ" ഒരു ഐക്കൺ പാപ്പാ അനസ്താസിയദെസിന് സമ്മാനമായി നൽകുകയും അദ്ദേഹത്തിന്റെ ജനങ്ങളെ അദ്ദേഹം ഹൃദയം കൊണ്ട് അറിയുന്നുവെന്നും ജനങ്ങളുമായി അടുത്തിരിക്കുന്നുവെന്നും പാപ്പാ പങ്കുവെച്ചു. പാപ്പയുടെ പ്രബോധനങ്ങളുടെ ഒരു ശേഖരവും പരിശുദ്ധ പിതാവ് പ്രസിഡണ്ടിന് സമ്മാനിച്ചു. സൈപ്രസ് പ്രസിഡന്റ് പുരാതന കാലത്തിലെ സൈപ്രസിൽ ഉപയോഗിച്ചിരുന്നതിന്റെ മാതൃകയിൽ നിർമ്മിച്ച ഒരു വെള്ളി കപ്പ് പാപ്പായ്ക്ക് സമ്മാനമായി നൽകി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 ഒക്‌ടോബർ 2022, 15:52