തിരയുക

ഫ്രാൻസീസ് പാപ്പാ പ്രാർത്ഥനയിൽ ഫ്രാൻസീസ് പാപ്പാ പ്രാർത്ഥനയിൽ 

പാപ്പാ: നമ്മുടെ ജീവിതത്തിൽ പ്രാർത്ഥനയുടെ പ്രാധാന്യം!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം: പ്രാർത്ഥന

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ ശരിയായ മാനം കണ്ടെത്താൻ പ്രാർത്ഥന നമ്മെ സഹായിക്കുന്നുവെന്ന് മാർപ്പാപ്പാ.

വെള്ളിയാഴ്‌ച (30/09/22) പ്രാർത്ഥന (#Prayer) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനം ഉള്ളത്.

“മനുഷ്യരായ നമ്മൾ  ചിലപ്പോൾ സകലത്തിൻറെയും യജമാനന്മാരാണെന്ന് കരുതുന്നു, അതല്ലെങ്കിൽ, അതിനു വിപരീതമായി,  നമ്മുടെ സകല ആത്മാഭിമാനവും നഷ്ടപ്പെടുന്നു. നമ്മുടെ പിതാവായ ദൈവവുമായും സർവ്വ സൃഷ്ടികളുമായും ഉള്ള ബന്ധത്തിൽ ശരിയായ മാനം കണ്ടെത്താൻ # പ്രാർത്ഥന നമ്മെ സഹായിക്കുന്നു” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: A volte noi esseri umani ci crediamo padroni di tutto, oppure al contrario perdiamo ogni stima di noi stessi. La #preghiera ci aiuta a ritrovare la giusta dimensione, nella relazione con Dio, nostro Padre, e con tutto il creato.

EN: Sometimes we human beings believe that we are the masters of everything, or on the contrary, we lose all self-esteem. #Prayer helps us to find the right dimension in our relationship with God, our Father, and with all Creation.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 October 2022, 10:57