സുവിശേഷവത്കരണം വ്യത്യസ്തമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നു: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
സുവിശേഷവത്കരണം ഒരിക്കലും ഭൂതകാലത്തിന്റെ ഒരു അവർത്തനം മാത്രമല്ലെന്ന് ഫ്രാൻസിസ് പാപ്പാ. വിവിധ രീതികളിലൂടെയാണ് ക്രിസ്തു എന്ന സുവിശേഷം ലോകത്തിന്റെ വിവിധയിടങ്ങളിലേക്ക് എത്തിപ്പെടേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മിഷനറി മാസമായ ഒക്ടോബർ 13-ന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് സുവിശേഷവത്കരണത്തിലെ വൈവിധ്യത്തെക്കുറിച്ച് പാപ്പാ എഴുതിയത്.
"സുവിശേഷവത്കരണം ഒരിക്കലും ഭൂതകാലത്തിന്റെ വെറും ഒരു ആവർത്തനമല്ല. സുവിശേഷത്തിന്റെ സന്തോഷം ഇപ്പോഴും ക്രിസ്തു ആണെങ്കിലും, ഈ സദ്‌വാർത്തയ്ക്ക് കാലത്തിലും ചരിത്രത്തിലും സഞ്ചരിക്കാനാകുന്ന പാതകൾ വ്യത്യസ്തമാണ്" എന്നതായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം. സുവിശേഷം (#Gospel), മിഷനറി ഒക്ടോബർ (#OctoberMissionary) എന്നെ ഹാഷ്ടാഗുകളോടെയായിരുന്നു പാപ്പായുടെ സന്ദേശം.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
EN: Evangelization is never a mere repetition of the past. The joy of the #Gospel is always Christ, but the routes this good news can travel on through time and history are different. #OctoberMissionary
IT: L’evangelizzazione non è mai una semplice ripetizione del passato. La gioia del #Vangelo è sempre Cristo, ma le vie perché questa buona notizia possa farsi strada nel tempo e nella storia sono diverse. #OttobreMissionario
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: