തിരയുക

മഡഗാസ്കർ സ്വദേശികളായ പുരോഹിതരും, സന്ന്യസ്തരുമായ സമർപ്പിതസമൂഹത്തിന് ഫ്രാൻസിസ് പാപ്പാ അനുവദിച്ച കൂടിക്കാഴ്ചയിൽനിന്ന് മഡഗാസ്കർ സ്വദേശികളായ പുരോഹിതരും, സന്ന്യസ്തരുമായ സമർപ്പിതസമൂഹത്തിന് ഫ്രാൻസിസ് പാപ്പാ അനുവദിച്ച കൂടിക്കാഴ്ചയിൽനിന്ന് 

ഇടയരോടൊത്ത് ഐക്യത്തിൽ വളരുന്ന സഭയാവുക: മഡഗാസ്കറിൽ നിന്നുള്ള സമർപ്പിതരോട് ഫ്രാൻസിസ് പാപ്പാ

തങ്ങളുടെ ഇടയന്മാരോടുള്ള ഐക്യത്തിന്റെ ലക്ഷണമായാണ് മഡഗാസ്കറിൽനിന്നുള്ള മെത്രാന്മാർ "അദ് ലിമിന" സന്ദർശനത്തിനായി റോമിലെത്തിയ അവസരത്തിൽ, ഇറ്റലിയിൽ താമസിക്കുന്ന മഡഗാസ്കർ സ്വദേശികളായ പുരോഹിതരും, സന്ന്യസ്തരുമായ സമർപ്പിതസമൂഹം റോമിലെത്തിയതിനെ കാണുന്നതെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ആഫ്രിക്കയിലെ ഒരു ദ്വീപ് രാജ്യമായ മഡഗാസ്കറിൽനിന്നുള്ള മെത്രാന്മാർ ഫ്രാൻസിസ് പാപ്പായെ കാണാനെത്തിയതുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പായെ കാണാനെത്തിയ മഡഗാസ്കറിൽനിന്നുള്ള സമർപ്പിതസമൂഹത്തോട്, ഐക്യം കാത്തുസൂക്ഷിക്കാനും, മെത്രാന്മാരുമൊത്ത് പ്രവർത്തിച്ച് ഒരുമായുള്ള ഒരു സമൂഹമായി വളർന്നുവരാനും ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്‌തു.

പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ കുടീരങ്ങൾ സന്ദർശിക്കുന്നതിനായി മഡഗാസ്കറിലെ ഇടയന്മാർ "അദ് ലിമിന" സന്ദർശനത്തിന്റെ ഭാഗമായി വത്തിക്കാനിലെത്തിയ അവസരത്തിലാണ് ഫ്രാൻസിസ് പാപ്പാ മഡഗാസ്കറിൽനിന്നുള്ള സമർപ്പിതരെയും വത്തിക്കാനിൽ സ്വീകരിച്ചത്. ഇന്നത്തെ സമൂഹത്തിലേക്ക് കൊണ്ടുവരേണ്ട സാക്ഷ്യം കൂടിയാണ് ഐക്യത്തിന്റേതെന്ന് പാപ്പാ എടുത്തുപറഞ്ഞു. ഇന്നത്തെ സമൂഹത്തിന് അനുരഞ്ജനത്തിന്റെയും ഐക്യത്തിന്റെയും ആവശ്യമുണ്ടെന്ന് പാപ്പാ പറഞ്ഞു.

ഇന്നത്തെ സമൂഹങ്ങളിലും സഭയിൽ പോലും, വ്യക്തിപരമായ താല്പര്യങ്ങൾക്കാണ് പലപ്പോഴും മുൻ‌തൂക്കം കൊടുക്കുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മറ്റുള്ളവരെക്കുറിച്ച് അപകീർത്തിപരമായ കാര്യങ്ങൾ പറയുന്നത് ദൈനംദിനകാര്യമായി ഇന്ന് മാറിയിട്ടുണ്ട്. എന്നാൽ മറ്റുള്ളവരെക്കുറിച്ച് നല്ലതു പറയുവാനും, സമൂഹത്തിൽ വിഭജനചിന്തകൾ കൊണ്ടുവരുന്ന കുറ്റംപറച്ചിലുകൾ ഒഴിവാക്കുവാനും പാപ്പാ മഡഗാസ്കർ സമർപ്പിതരോട് ആവശ്യപ്പെട്ടു.

കുറ്റംപറച്ചിലിന്റെ മനോഭാവവും സ്വാർത്ഥതയുടെ വൈറസും ചേർന്ന് ലോകത്ത് ജനതകൾ തമ്മിലും, ഒരേ സമൂഹത്തിലെ അംഗങ്ങൾ തമ്മിലുമുള്ള സഹവാസം പലപ്പോഴും ദുസ്സഹനീയമാക്കുന്നുണ്ടെന്ന് പാപ്പാ പറഞ്ഞു. എന്നാൽ അതേസമയം, മഡഗാസ്കറിൽ നിന്നുള്ള സമർപ്പിതരുടെ ക്രിസ്തുവിനുള്ള സമർപ്പണം, യഥാർത്ഥ സന്തോഷം നൽകുന്ന സുവിശേഷത്തിന്റെ വെളിച്ചത്തിൽ ജീവിതം വ്യത്യസ്ഥമായ രീതിയിൽ ജീവിക്കാമെന്നതിന് തെളിവാണെന്ന് പാപ്പാ എടുത്തുപറഞ്ഞു.

പരസ്പരം സഹായമായി, ഒരുമിച്ച് സഞ്ചരിക്കാനും, നിങ്ങൾക്ക് മുൻപേ ഇതിലേ പോയ നിരവധി വിശുദ്ധരുടെയും വിശുദ്ധകളുടെയും കാൽപ്പാടുകളിലൂടെ നടന്ന് നിങ്ങളുടെ വിശ്വാസത്തെ പുതുക്കുവാനും അഭിവൃദ്ധിപ്പെടുത്തുവാനും പാപ്പാ മഡഗാസ്കർ സമർപ്പിതസമൂഹത്തെ ആഹ്വാനം ചെയ്തു.

ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന മഡഗാസ്‌കർ ലോകത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള നാലാമത്തെ ദ്വീപും നാല്പത്തിയേഴാമത്തെ വലിയ രാജ്യവും രണ്ടാമത്തെ വലിയ ദ്വീപുരാജ്യവുമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 ഒക്‌ടോബർ 2022, 17:31