മിഷനറിമാർക്കുവേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
മിഷനറി മാസമായി കണക്കാക്കപ്പെടുന്ന ഒക്ടോബർ മാസത്തിൽ മിഷനറിമാർക്കുവേണ്ടി പ്രാർത്ഥിക്കുവാൻ ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ, തങ്ങളുടെ ജീവിതം കൊണ്ട്, സുവിശേഷ ശുശ്രൂഷയുമായി ബന്ധപ്പെട്ട ഒരു സ്നേഹത്തിന്റെ ചരിത്രം രചിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവാനാണ് പാപ്പാ ആവശ്യപ്പെട്ടത്.
ഒക്ടോബർ 20 വ്യാഴാഴ്ച ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് മിഷനറിമാർക്കായി പ്രാര്ഥിക്കാനുള്ള ഈ ആഹ്വാനം പാപ്പാ നൽകിയത്.
"ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയക്കപ്പെട്ട്, തങ്ങളുടെ ജീവിതങ്ങൾ കൊണ്ട്, സുവിശേഷത്തിന്റെ ശുശ്രൂഷയിൽ സ്നേഹത്തിന്റെ ഒരു കഥ രചിക്കുന്ന മിഷനറിമാർക്കായി നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം" എന്നതായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം.
ഒരുമിച്ച് പ്രാർത്ഥിക്കാം (#PrayTogether), മിഷനറി ഒക്ടോബർ (#OctoberMissionary) എന്നീ ഹാഷ്ടാഗുകളോടെയായിരുന്നു പാപ്പായുടെ സന്ദേശം.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
EN: Let us #PrayTogether for missionaries who, sent to different parts of the world, write a story of love in the service of the Gospel with their own lives. #OctoberMissionary
IT: #PreghiamoInsieme per i missionari e le missionarie che, inviati in diverse parti del mondo, scrivono con le proprie vite una storia di amore al servizio del Vangelo. #OttobreMissionario
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: