തിരയുക

ഉത്തൈ സവാനിലെ ശിശു സംരക്ഷണ കേന്ദ്രത്തിൽ നടന്ന അക്രമണത്തിനിരയായ കുട്ടികളുടെ മരണത്തിൽ വിലപിക്കുന്ന ബന്ധുക്കൾ. ഉത്തൈ സവാനിലെ ശിശു സംരക്ഷണ കേന്ദ്രത്തിൽ നടന്ന അക്രമണത്തിനിരയായ കുട്ടികളുടെ മരണത്തിൽ വിലപിക്കുന്ന ബന്ധുക്കൾ. 

തായ്ലണ്ട്: ശിശു സംരക്ഷണ കേന്ദ്രത്തിൽ നടന്ന അക്രമണത്തിനിരയായ കുട്ടികളുടെ മരണത്തിൽ പാപ്പാ അശോചനം അറിയിച്ചു

ഒക്ടോബർ ഏഴാം തിയതി വത്തിക്കാൻ സ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ ഒപ്പിട്ട പാപ്പയുടെ ഈ അനുശോചന സന്ദേശം തായ്ലണ്ടിലെ അപ്പസ്തോലിക് ന്യൂൺഷിയോ ത്സഷാങ് ഇൻ-നാം പോളിനാണ് അയച്ചത്.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഉത്തൈ സവാനിലെ ഒരു ശിശു സംരക്ഷണ കേന്ദ്രത്തിൽ നടന്ന ഭീകരമായ ആക്രമണത്തെക്കുറിച്ച് അറിഞ്ഞതിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ പാപ്പാ തന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും ചെയ്തു. നിരപരാധികളായ കുട്ടികൾക്കെതിരെ നടന്ന പറഞ്ഞറിയിക്കാനാവാത്ത അക്രമത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവരോടും തന്റെ  ആത്മീയ സാമീപ്യം ഉറപ്പ് നൽകുകയും ചെയ്തു.

മുറിവേറ്റവർക്കും ദുഃഖിതരായ കുടുംബങ്ങൾക്കും ദൈവീകമായ രോഗശാന്തിയും സാന്ത്വനവും യാചിച്ച് കൊണ്ട് അപാരമായ ദുഃഖത്തിന്റെ ഈ മണിക്കൂറിൽ അവർക്ക് അയൽക്കാരുടെയും സഹപൗരന്മാരുടെയും ഐക്യദാർഡ്യത്തിൽ നിന്ന് പിന്തുണയും ശക്തിയും ലഭിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും പാപ്പാ അനുശോചന കത്തിൽ രേഖപ്പെടുത്തി. തായ്ലണ്ടിലെ എല്ലാ ജനതയുടെയും മേൽ, പരിശുദ്ധ പിതാവ് നന്മയുടെയും സമാധാനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും അനുഗ്രഹങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്തു.

വടക്കുകിഴക്കൻ തായ്‌ലണ്ടിലെ ഒരു ശിശുസംരക്ഷണ കേന്ദ്രത്തിൽ തോക്കും കത്തിയും ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഒരു മുൻ പോലീസുകാരൻ കുറഞ്ഞത് 30 പേരെ കൊന്നു. അവരിൽ ഭൂരിഭാഗവും കുട്ടികളാണ്. നഴ്സറിയിൽ നടന്ന ഈ അപകടത്തിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് അക്രമി ഇരകളെ കുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. 34 വയസ്സുള്ള ഈ മുൻ പോലിസ്  ഉദ്യോഗസ്ഥൻ മയക്കുമരുന്ന് ഉപയോഗിച്ചു എന്ന കുറ്റത്തിന്റെ പേരിൽ കഴിഞ്ഞ ജൂണിൽ പിരിച്ചുവിട്ടതായി പോലീസ് വ്യക്തമാക്കി. ആക്രമണത്തിന് എന്തെങ്കിലും കാരണമുണ്ടോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഉദയ് സോവാനിൽ നടന്ന ഇന കൂട്ടക്കൊലയിൽ മരിച്ചവരിൽ 23 കുട്ടികളും ഉൾപ്പെടുന്നു. രണ്ട് വയസ്സ് പ്രായമുള്ള ചില കുട്ടികൾ ഉറങ്ങുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ 12 പേരെ നോങ് ബുവാ ലാംഫു ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 ഒക്‌ടോബർ 2022, 13:00