തിരയുക

പൊതു സമ്മേളനത്തിൽ പങ്കെടുത്ത സിസ്റ്റേർസിയൻ സന്യാസിമാരുമായി പരിശുദ്ധ പിതാവ്. പൊതു സമ്മേളനത്തിൽ പങ്കെടുത്ത സിസ്റ്റേർസിയൻ സന്യാസിമാരുമായി പരിശുദ്ധ പിതാവ്. 

പാപ്പാ: സമൂഹ ജീവിതത്തിനും ദാരിദ്ര്യത്തിനും സാക്ഷ്യം വഹിക്കുക

പൊതു സമ്മേളനത്തിൽ പങ്കെടുത്ത സിസ്റ്റേർസിയൻ സന്യാസിമാരുമായി ഒക്ടോബർ പതിനേഴാം തിയതി പരിശുദ്ധ പിതാവ് വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സമൂഹത്തിലും അവരുടെ പ്രേഷിത പ്രവർത്തനങ്ങളിലും യേശുവിനെ അനുഗമിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ സംസാരിച്ചു.

അപ്പോസ്തോലിക വസതിയിലെ വിശുദ്ധ ക്ലമന്റൈൻ ഹാളിൽ നടന്ന കൂടികാഴ്ചയിൽ അവരെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പാ അവരുടെ വിശ്വാസ യാത്രയിൽ അവരെ പ്രോൽസാഹിപ്പിക്കുകയും യേശുവിനെ അനുഗമിച്ച്  " അവനുമൊത്തായിരിക്കാനും, അവനെ ശ്രവിച്ച് നിരീക്ഷിച്ച് " ഒരുമിച്ച് നടക്കാനും അവരെ ആഹ്വാനം ചെയ്തു.

യേശുവിനോടൊപ്പം എപ്പോഴും ഉണ്ടായിരുന്ന പന്ത്രണ്ട് അപ്പോസ്തലന്മാരെപ്പോലെ, ഓരോരുത്തരും അവരവരുടെതായ വേഗത്തിലും, അവരുടേതായ അതുല്യവും ആവർത്തിക്കാനാവാത്തതുമായ ചരിത്രത്തിലുമാണ് സഞ്ചരിക്കുക,  എന്നാൽ അത് ഒരുമിച്ച് സമൂഹമായുള്ള ഒരു യാത്രയാണെന്ന്  പാപ്പാ പറഞ്ഞു. അപ്പോസ്തലന്മാര സ്വയം തിരഞ്ഞെടുത്തവരല്ല, മറിച്ച് കർത്താവിനാൽ തിരഞ്ഞെടുക്കപ്പെട്ടവരാണെന്നു പറഞ്ഞ പാപ്പാ അവരുടെ വ്യത്യാസങ്ങളും ബലഹീനതകളും അഹങ്കാരവും കണക്കിലെടുക്കുമ്പോൾ  എല്ലായ്പ്പോഴും ഒരുമിച്ച് പോകുന്നത് എളുപ്പമായിരുന്നില്ല എന്നും നാമും അങ്ങനെയാണെന്നും  കൂട്ടായ്മയിൽ ഒരുമിച്ച് നീങ്ങുന്നത് നമുക്കും വെല്ലുവിളിയാണെന്നും  ചൂണ്ടിക്കാട്ടി. 

മറ്റുള്ളവരോടുള്ള തുറന്ന സമീപനവും സഭയിലെ ഒരുമിച്ചുള്ള സഞ്ചാരവും

"ക്രിസ്തുവിന്റെ പൊതുവായ അനുഷ്ഠാനം" എന്നതിൽ  തുറന്നുള്ള മനസ്സോടെ മറ്റുള്ളവരെ കാണാൻ പുറപ്പെടുന്ന  നിരന്തര പരിവർത്തന പ്രതിബദ്ധത ഉൾപ്പെടുന്നുവെന്ന് പാപ്പാ വിശദീകരിച്ചു.

ഇത് സമൂഹത്തിനും ബാധകമാണ് എന്നും  അത് സ്വയം സൂചകമാവുകയല്ല  മറിച്ച് " പുറപ്പെടുന്നതും, സ്വാഗതം ചെയ്യുന്നതും, പ്രേഷിതവും" ആയിരിക്കണമെന്ന് പാപ്പാ പറഞ്ഞു. ഇത്തരത്തിൽ വൈവിധ്യമാർന്ന സിദ്ധികൾക്കും  ജീവിത രീതികൾക്കും ജന്മം നൽകുന്ന പരിശുദ്ധാത്മാവിനെ അത്  പ്രതിഫലിപ്പിക്കുന്നു.

 മനപരിവർത്തനമില്ലാതെ കൂട്ടായ്മയില്ല എന്ന് സൂചിപ്പിച്ച പാപ്പാ അതിനാൽ വ്യക്തികളിലും സമൂഹത്തിലും കൂട്ടായ്മ ക്രിസ്തുവിന്റെ കുരിശിന്റെയും ആത്മാവിന്റെ പ്രവർത്തനത്തിന്റെയും പരിണതഫലമാണെന്ന്  തുടർന്നു.

 വൈവിധ്യത്തെ വിലമതിക്കുന്ന പ്രേഷിതദൗത്യം

മിഷനറി പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോൾ സ്ത്രീ പുരുഷൻ തമ്മിലുള്ള പരസ്പരപൂരകത്തിന്റെയും  ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ, വടക്കേ അമേരിക്കൻ, യൂറോപ്യൻ  അംഗങ്ങൾക്കിടയിലെ സാംസ്കാരിക വൈവിധ്യത്തിന്റെയും പ്രാധാന്യം കാണുന്ന സിസ്റ്റർസിയൻ സന്യാസിമാരെ പാപ്പാ അഭിനന്ദിച്ചു.

ഇന്ന് വൈവിധ്യത്തെ അഭിമുഖീകരിക്കുന്ന അനുഭവം കാലഘട്ടത്തിന്റെ അടയാളമാണ്. അവരുടെ ധ്യാനാത്മകമായ വിളിയിൽ ആന്തരികത തലത്തിലും, പ്രാർത്ഥനയിലും, ആത്മീയ സംഭാഷണത്തിലും വൈവിധ്യത്തെ ആഴത്തിൽ അനുഭവിക്കുന്നതിനാൽ അവരുടെ സാക്ഷ്യം വളരെ വലിയ സംഭാവനയാണ് എന്നും  പാപ്പാ പറഞ്ഞു. ഇത് സ്വരലയത്തെ ആഴമേറിയതും കൂടുതൽ ക്രിയാത്മകവുമായ മറ്റൊലിയാൽ സമ്പന്നമാക്കുന്നു.

കർത്താവിന് കൂടുതൽ ലഭ്യമായിരിക്കുന്നതിന് ആത്മീയവും ഭൗതികവുമായ ദാരിദ്ര്യത്തെ കൂടുതൽ ആശ്ലേഷിക്കാൻ  സിസ്റ്റർസിയൻ സമൂഹത്തെ പാപ്പാ പ്രോത്സാഹിപ്പിച്ചു. അവരുടെ ദൂരവ്യാപകമായ ശുശ്രൂഷകൾ തുടരാനും എപ്പോഴും പ്രത്യാശ നിലനിർത്താനും പാപ്പാ അവരെ ക്ഷണിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 October 2022, 21:16