തിരയുക

സ്പെയിനിൽ നിന്നുള്ള ഒരു സംഘം വ്യവസായ സംരംഭകരുമായി ഫ്രാൻസിസ് പാപ്പാ. സ്പെയിനിൽ നിന്നുള്ള ഒരു സംഘം വ്യവസായ സംരംഭകരുമായി ഫ്രാൻസിസ് പാപ്പാ. 

പൊതുനന്മയ്ക്കായി സമ്പദ്‌വ്യവസ്ഥയെ പരിവർത്തനം ചെയ്യാൻ പാപ്പായുടെ ആഹ്വാനം

സ്പെയിനിൽ നിന്നുള്ള ഒരു സംഘം വ്യവസായ സംരംഭകരുമായി ഫ്രാൻസിസ് പാപ്പാ നടത്തിയ കൂടിക്കാഴ്ചയിൽ എല്ലാവർക്കും, പ്രത്യേകിച്ച് ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അതിൽ നിന്ന് പ്രയോജനം നേടാനാകും വിധം ആഗോള സമ്പദ്‌വ്യവസ്ഥയെ പരിവർത്തനം ചെയ്യേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഒക്ടോബർ പതിനേഴാം വത്തിക്കാനിലെ കൺസിസ്റ്ററി ഹാളിൽ സ്പെയിനിൽ നിന്നുള്ള ഒരു കൂട്ടം യുവസംരംഭകരെ ഫ്രാൻസിസ് പാപ്പാ സ്വാഗതം ചെയ്യുകയും അഭിസംബോധന ചെയ്തുകൊണ്ട് അവരുടെ സാന്നിധ്യത്തെ "പ്രത്യാശയുടെ അടയാളം" എന്ന് വിശേഷിപ്പിച്ചു.

"Confederatiòn  Española de Asociaciones de Jòvenes Empresarios" ൻ്റെയും  Confederatiòn  Empresarios de Galicias" ന്റെയും പ്രതിനിധികളുമായുള്ള കൂടികാഴ്ചയിൽ  "പ്രകടമായ സാമ്പത്തികവും സാമൂഹികവുമായ അസന്തുലിതാവസ്ഥ" ഉള്ള ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് പാപ്പാ സൂചിപ്പിച്ചു. ലോകമെമ്പാടും നാം അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നതിന് മതിയായ സമ്പദ്‌വ്യവസ്ഥ നിർദ്ദേശിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു. സംരംഭകർ എന്ന നിലയിലുള്ള അവരുടെ യാത്രയ്ക്ക് പ്രസക്തമെന്ന് കരുതുന്ന മൂന്ന് ആശയങ്ങൾ പരിശുദ്ധ പിതാവ് പങ്കുവച്ചു.

പ്രവാചകന്മാരായിരിക്കുക

"പ്രവചനം" എന്നതിനെ ആദ്യം പരിഗണിച്ച പാപ്പാ ബൈബിളിൽ, ദൈവത്തിന് വേണ്ടി സംസാരിക്കുകയും അവന്റെ സന്ദേശം അറിയിക്കുകയും ചെയ്യുന്നവനാണ് പ്രവാചകൻ എന്നും അതിലൂടെ അവർ ജീവിക്കുന്ന സാഹചര്യത്തിന് മാറ്റം കൊണ്ടുവരുകയും ചെയ്യുന്നുവെന്ന് വിശദീകരിച്ചു.

യുദ്ധവും പാരിസ്ഥിതിക പ്രതിസന്ധിയും സ്വാഭാവികമായ ഇന്നത്തെ സങ്കീർണ്ണമായ സാഹചര്യത്തിൽ  എല്ലാത്തരം ജീവനെയും ബഹുമാനിക്കുന്ന, എല്ലാവരുടെയും നന്മയെ പരിരക്ഷിക്കുന്ന, സമാധാനം പ്രോത്സാഹിപ്പിക്കുന്ന

പൊതു ഭവനം പ്രഘോഷിക്കുകയും പണിയുകയും ചെയ്യുന്ന പ്രവാചകന്മാരെന്ന നിലയിൽ അവരുടെ സേവനം വികസിപ്പിക്കാൻ അവർ തന്നെയാണ് തീരുമാനിക്കേണ്ടത് എന്ന് ഓർമ്മിപ്പിച്ചു.

"പ്രവചനം കൂടാതെയുള്ള സമ്പദ്‌വ്യവസ്ഥയും പൊതുവെയുള്ള എല്ലാ മനുഷ്യ പ്രവർത്തനങ്ങളും അന്ധമാണ്," പാപ്പാ വ്യക്തമാക്കി.

നിങ്ങളുടെ ആത്മീയ ആരോഗ്യത്തിനായി പ്രവർത്തിക്കുക

പാപ്പാ പങ്കുവച്ച രണ്ടാമത്തെ ആശയം "ദൈവവുമായുള്ള ഒരാളുടെ ബന്ധത്തെ കുറിച്ചാണ്.

"ഭൂമിയെപ്പോലെ, അത് നന്നായി കൃഷി ചെയ്യുകയും പരിപാലിക്കുകയും ചെയ്യുമ്പോൾ" ഈ ബന്ധം "സമൃദ്ധമായി ഫലം കായ്ക്കുന്നു" എന്ന് പാപ്പാ  വിശദീകരിച്ചു. ഈ വിധത്തിൽ, നാം ആത്മീയ ആരോഗ്യം പരിപാലിക്കുമ്പോൾ കർത്താവുമായി നല്ല ബന്ധം പുലർത്തുമ്പോൾ, "നമ്മൾ വളരെ നല്ല ഫലം പുറപ്പെടുവിക്കാൻ തുടങ്ങുന്നു." ഇത് മനസ്സിൽ വച്ചു കൊണ്ട്, " ഇന്ന് ലോകം നിങ്ങളിൽ നിന്ന് ആവശ്യപ്പെടുന്ന സാഹസം, ശക്തമായ വേരുകളുണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് താങ്ങാനാവു" എന്ന് പാപ്പാ ഊന്നിപ്പറഞ്ഞു.

നാം ഒരു ഹൃദയപരിവർത്തനം അനുഭവിക്കുമ്പോൾ സാമ്പത്തിക പരിവർത്തനം സാധ്യമാകുമെന്നും അപ്പോൾ, "പുതിയ തലമുറകൾക്ക് ഇരുണ്ട ഭാവി ഒരുക്കുന്ന മുൻവിധിയോടെയുള്ള പ്രവർത്തനങ്ങളെ മാറ്റാൻ" നമുക്ക് കഴിയുമെന്നും പാപ്പാ കൂട്ടി ചേർത്തു.

എല്ലാം സ്നേഹത്തോടെ ചെയ്യുക

മൂന്നാമത്തേതും അവസാനത്തേതുമായ ആശയം " തൊഴിലിനേയും ദാരിദ്ര്യത്തെയും കുറിച്ചുള്ളതാണ്", എന്ന് പാപ്പാ പറഞ്ഞു.

അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിനെ മാതൃകയായി ഉയർത്തിപ്പിടിച്ച പാപ്പാ, അവൻ  ചെയ്തതെല്ലാം പാവപ്പെട്ടവരോട് തോന്നിയ സ്നേഹം കൊണ്ടും അവന്റെ കഠിനമായ ജീവിതരീതിയിലൂടെയുമാണെന്ന് അവിടെ സന്നിഹിതരായവരെ ഓർമ്മിപ്പിച്ചു.

"തൊഴിലിന്റെയും ദാരിദ്ര്യത്തിന്റെയും മൂല്യങ്ങൾ, സാധന സാമഗ്രികളിലല്ല, ദൈവത്തിലുള്ള പൂർണ്ണമായ വിശ്വാസത്തെ സൂചിപ്പിക്കുന്നു എന്നും പരസ്പരം നിന്ദിക്കാതെ, കൂടുതൽ അനീതി സൃഷ്ടിക്കാതെ, നിസ്സംഗത അനുഭവിക്കാതെ, ഉൽപാദനത്തിന്റെ വിവിധ ഘട്ടങ്ങളിലെ അംഗങ്ങളുമായി അനുരഞ്ജനപ്പെടുത്തുന്ന ഒരു സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാൻ കഴിയും പാപ്പാ വിശദീകരിച്ചു. ഇതിനർത്ഥം അവർ കടുത്ത ദാരിദ്ര്യത്തെ സ്നേഹിക്കണമെന്നല്ല, അതിനെതിരെ പോരാടേണ്ടതാണ്. ഇതിനായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സാധ്യതകൾ പോലുള്ള നല്ല ഉപകരണങ്ങൾ അവർക്കുണ്ടെന്നും അങ്ങനെ  അവരുടെ അയൽക്കാരന് അന്തസ്സ്  നൽകുവാൻ അവർക്ക് സഹായിക്കാൻ കഴിയും, പാപ്പാ പറഞ്ഞു.

ഓരോ വ്യക്തിയുടേയും സേവനത്തിനായുള്ള ഒരു സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുക

തന്റെ പ്രഭാഷണം അവസാനിപ്പിച്ചുകൊണ്ട്, സന്നിഹിതരായ സംരംഭകരെ പ്രോത്സാഹിപ്പിച്ചു കൊണ്ട്  "ധാർമ്മികതയിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്ന തരത്തിൽ സമ്പദ്‌വ്യവസ്ഥയുടെ മുഖഛായ ക്രിയാത്മകമായി പരിവർത്തനം ചെയ്യുന്നത് തുടരാൻ ഫ്രാൻസിസ് പാപ്പാ അവരെ ആഹ്വാനം ചെയ്തു.

കൂടാതെ സാമ്പത്തിക വ്യവസ്ഥയുടെ  പ്രവർത്തനം  ചുരുക്കം ചിലർക്കു വേണ്ടിയല്ല മറിച്ച് എല്ലാ മനുഷ്യരുടേയും  പ്രത്യേകിച്ച് ദരിദ്രരുടെ സേവനത്തിനാണ് എന്ന് മറക്കരുത് എന്നും  പാപ്പാ അവരെ ഓർമ്മിപ്പിച്ചു. കുടുംബാംഗങ്ങളെ സംരക്ഷിക്കുകയും രക്ഷിതാക്കളുടെ ഹൃദയത്തോടെ കുടുംബത്തെ നോക്കുകയും ചെയ്ത പരിശുദ്ധ കന്യകാമറിയത്തേയും വി.യൗസേപ്പിനെയും അവരെ ഭരമേൽപ്പിച്ചു കൊണ്ടാണ് പരിശുദ്ധ പിതാവ് അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 October 2022, 21:09