തിരയുക

സാഹോദര്യത്തിന്റെ മേശയായ സൂപ്പ് കിച്ചൻ സന്ദർശിക്കുകയും അവിടെയുള്ള  ജീവനക്കാരെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്ന പാപ്പാ. സാഹോദര്യത്തിന്റെ മേശയായ സൂപ്പ് കിച്ചൻ സന്ദർശിക്കുകയും അവിടെയുള്ള ജീവനക്കാരെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്ന പാപ്പാ.  

ഫ്രാൻസിസ് പാപ്പാ മത്തേര ഐക്യദാർഢ്യ കേന്ദ്രം സന്ദർശിച്ചു

27-മത് ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന്റെ സമാപനത്തോടനുബന്ധിച്ച് ഇറ്റലിയിലെ മത്തേരായിൽ അർപ്പിച്ച ദിവ്യബലിക്ക് ശേഷം പാപ്പാ "ഡോൺ ജോവാന്നി മെലെ" യുടെ നാമധേയത്തിലുള്ള ദരിദ്രർക്ക് ഭക്ഷണം നൽകുന്ന സാഹോദര്യത്തിന്റെ മേശയായ സൂപ്പ് കിച്ചൻ സന്ദർശിക്കുകയും അവിടെയുള്ള ജീവനക്കാരെ അഭിവാദ്യം ചെയ്യുകയും അവരുടെ പുതിയ കെട്ടിടം ആശീർവ്വദിക്കുകയും ചെയ്തു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഫ്രാൻസിസ് പാപ്പായുടെ മത്തേര ഐക്യദാർഢ്യ കേന്ദ്രം സന്ദർശനം

ഫ്രാൻസിസ് പാപ്പാ സന്ദർശിച്ച സാഹോദര്യത്തിന്റെ ഭക്ഷണം വിളമ്പുന്ന സൂപ്പ് അടുക്കള മത്തേരായിൽ ദിവ്യബലിക്ക് മുഖ്യകാർമ്മികത്വം വഹിച്ചയിടത്തിന്  സമീപമാണ്.

27-മത് ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ആഘോഷമായ ദിവ്യബലിയിൽ മുഖ്യകാർമ്മികത്വം വഹിക്കാൻ ഞായറാഴ്ച ബസിലിക്കാത്ത മേഖലയിലെ തെക്കൻ ഇറ്റാലിയൻ നഗരത്തിലേക്ക് യാത്ര ചെയ്ത പാപ്പാ ദരിദ്രർക്കും ആവശ്യക്കാർക്കുമായി പ്രതിദിനം നൂറോളം പേർക്ക് ഭക്ഷണം നൽകുന്ന "ഡോൺ ജൊവാന്നി മെലെ" സാഹോദര്യ അടുക്കള ഉൾക്കൊള്ളുന്ന പുതിയ കെട്ടിടം സന്ദർശിച്ചു. മഹാമാരി സമയത്ത്  ഭക്ഷണം തയ്യാറാക്കി നൽകിയിരുന്നതാണ് ഈ സൂപ്പ് കിച്ചൻ.

ദരിദ്രരോടുള്ള സമർപ്പണത്തിന്റെയും, സേവനത്തിന്റെയും ഭാഗമായി ഭക്ഷണവും ഭവനവും വാഗ്ദാനം ചെയ്ത പ്രാദേശിക ഇടവക വികാരി ഫാ.ജൊവാന്നി മേലെയുടെ പേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നത്.

നിലവിൽ ഈ  കേന്ദ്രം പുതിയ കെട്ടിടമായ "സാഹോദര്യത്തിന്റെ ഭവന"വുമായി അവരുടെ സഹായം വിപുലീകരിക്കാൻ പരിശ്രമിക്കുന്നു. തമ്മിൽ തമ്മിലും, സമൂഹവുമായുള്ള  ബന്ധം കെട്ടിപ്പടുക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഇത്  സഹായിക്കും.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 സെപ്റ്റംബർ 2022, 12:40