പാപ്പാ : ഭക്ഷണം പാഴാക്കരുത്
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
"യേശു ജനക്കൂട്ടത്തിന് ഭക്ഷണം നൽകുകയും (ലൂക്ക 9:10-17) ഒന്നും പാഴായില്ലെന്ന് ഉറപ്പാക്കാൻ ശിഷ്യന്മാരോടു ആവശ്യപ്പെടുകയും ചെയ്യുന്നു. ഭക്ഷണം പാഴാക്കാതെ, ഐക്യദാർഢ്യത്തോടെ, നീതിപൂർവ്വം പങ്കുവയ്ക്കുമ്പോൾ, ആർക്കും ആവശ്യമായത് നിഷേധിക്കപ്പെടുന്നില്ല, മാത്രമല്ല സമൂഹത്തിന് അതിന്റെ ദരിദ്രരായ അംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനും കഴിയും."
ഭക്ഷണ ദുർവ്യയത്തിനും നഷ്ടപ്പെടുത്തലിനുമെതിരെയുള്ള അന്തർദേശീയ ബോധവൽക്കരണ ദിനമായി (International day of awareness of Food Loss and Waste) ആചരിച്ച സെപ്റ്റംബർ 29 ആം തീയതി #FLWDay എന്ന ഹാഷ്ടഗോടു കൂടി ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ് ഫ്രഞ്ച്, ജർമ്മൻ, പോളിഷ് ലാറ്റിൻ എന്നീ ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവെച്ചു.
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളാൽ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കപ്പെടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: