തിരയുക

വിശുദ്ധ പാദ്രേ പിയോയുടെ അഴുകാത്ത ശരീരത്തിന്റെ മുന്നിൽ പാപ്പാ. വിശുദ്ധ പാദ്രേ പിയോയുടെ അഴുകാത്ത ശരീരത്തിന്റെ മുന്നിൽ പാപ്പാ.   (ANSA)

പാപ്പാ : സ്നേഹത്തെപ്രതി വേദനിച്ച പാദ്രേ പിയോ

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“വിശ്വാസത്താൽ പ്രചോദിതമായ ഉപവിക്ക് (സ്നേഹത്തിന്) തിന്മയുടെ ശക്തിയെ നിരായുധമാക്കാനുള്ള കെൽപ്പുണ്ട്. പിയത്രൽച്ചീനയിലെ വി. പിയോ എളിമ കൊണ്ടും അനുസരണം കൊണ്ടും കുരിശു കൊണ്ടും സ്നേഹത്തെപ്രതി വേദന സമർപ്പിച്ചു കൊണ്ടും ജീവിതകാലം മുഴുവൻ തിന്മയുടെ ശക്തിയുമായി യുദ്ധം ചെയ്തു.”

കത്തോലിക്കാ തിരുസഭ വിശുദ്ധ പാദ്രേ പിയോയുടെ  തിരുന്നാൾ ആഘോഷിക്കുന്ന സെപ്റ്റംബർ 23 ആം തിയതി #PadrePio of Pietrelcina എന്ന ഹാഷ്ടാഗോടു കൂടി ഇറ്റാലിയൻ, ഇഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്,ഫ്രഞ്ച്, ജർമ്മൻ, പോളിഷ് എന്നീ ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളാൽ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കപ്പെടുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 September 2022, 12:54