തിരയുക

പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം... പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം...  (Vatican Media)

പാപ്പാ : സൃഷ്ടിയും സമഗ്ര മാനവ വികസനവും ആദരിക്കപ്പെടണം

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്"

"നമ്മുടെ ഉപഭോഗത്തിന്റെയും ഉൽപ്പാദനത്തിന്റെയും മാതൃകകളും, നമ്മുടെ ജീവിത ശൈലികളും സൃഷ്ടിയെയും സർവ്വ ജനതകളുടെ സമഗ്രവികസനത്തെയും മാനിക്കണം. ദൈവത്തിന്റെ സൃഷ്ടിപരമായ സ്നേഹത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയായ പരിസ്ഥിതിയും മനുഷ്യരും തമ്മിലുള്ള ഉടമ്പടി നമുക്ക് നവീകരിക്കാം."

#Timeof Creation എന്ന ഹാഷ്ടാഗോടു കൂടി സെപ്റ്റംബർ 22 ആം തിയതി ഇറ്റാലിയൻ, സ്പാനിഷ്, പോർച്ചുഗീസ്, പോളിഷ്, ഇഗ്ലീഷ്, ജർമ്മൻ ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളാൽ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കപ്പെടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 September 2022, 12:03