പാപ്പാ: ആയുധങ്ങൾ നിശബ്ദമായാൽ സമാധാനം സംസ്ഥാപിതമാകും
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
"ആയുധങ്ങൾ നിശബ്ദമാകുകയും സംവാദം ആരംഭിക്കുകയും ചെയ്യുമ്പോൾ # സമാധാനം സാധ്യമാണെന്ന് മറക്കരുത്! യുക്രെയിനിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കുവേണ്ടിയും യുദ്ധത്തിൽ രക്തം ചിന്തിക്കൊണ്ടിരിക്കുന്ന എല്ലാ ദേശങ്ങളുടേയും സമാധാനത്തിനു വേണ്ടിയും പ്രാർത്ഥിക്കുന്നത് നമുക്ക് തുടരാം."
സെപ്റ്റംബർ പതിനെട്ടാം തിയതി ഇറ്റാലിയൻ, ഇഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമ്മൻ,ലാറ്റിൻ എന്ന ഭാഷകളിൽ #Peace എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളാൽ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കപ്പെടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: