തിരയുക

പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം... പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം... 

ദുരിതമനുഭവിക്കുന്ന മക്കളുള്ള അമ്മമാർക്ക് പാപ്പായുടെ സാമീപ്യം

പാപ്പയുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"തന്റെ പുത്രനായ യേശുവിന്റെ ദൗത്യത്തിൽ ഒന്നുചേർന്നു കൊണ്ട്, ഒരു അമ്മയെന്ന നിലയിൽ ആർദ്രത നൽകാൻ ദൈവത്തിന്റെ ആർദ്രത ഒരു മകളെപ്പോലെ, കൃപ നിറഞ്ഞ മറിയം അനുഭവിച്ചു. ഇന്ന് പ്രത്യേകമായി വേദനയനുഭവിക്കുന്ന കുട്ടികളുള്ള,  രോഗികളായ, പാർശ്വവത്കരിക്കപ്പെട്ട, തടവിലാക്കപ്പെട്ട കുട്ടികളുള്ള  എല്ലാ അമ്മമാർക്കും എന്റെ സാമീപ്യം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മക്കളുടെ കഷ്ടപ്പാടിൽ ദുഃഖിതരായ എല്ലാ അമ്മമാരെയും പരിശുദ്ധ കന്യകമറിയം ആശ്വസിപ്പിക്കട്ടെ."

സെപ്റ്റംബർ എട്ടാം തീയതി പരിശുദ്ധ അമ്മയുടെ ജനന തിരുനാളിൽ ഫ്രാൻസിസ് പാപ്പാ ഇറ്റാലിയൻ, ഇംഗ്ലീഷ്,സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമ്മൻ, അറബി എന്നീ ഭാഷകളിൽ Feast of the #NativityOfMary  എന്ന ഹാഷ്ടാഗോടു കൂടി തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളാൽ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കപ്പെടുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 സെപ്റ്റംബർ 2022, 15:23