തിരയുക

വിശുദ്ധ മദർ തെരേസാ വിശുദ്ധ മദർ തെരേസാ  

പാപ്പാ: ദുരിതമനുഭവിക്കുന്നവർക്ക് പുഞ്ചിരി നൽകാം

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

 “മദർ  തെരേസാ പറയാൻ ഇഷ്ടപ്പെട്ടിരുന്നു: ഒരുപക്ഷേ ഞാൻ അവരുടെ ഭാഷ സംസാരിക്കുന്നില്ല, പക്ഷേ എനിക്ക് പുഞ്ചിരിക്കാൻ കഴിയും" നമുക്ക് അവളുടെ പുഞ്ചിരി നമ്മുടെ ഹൃദയങ്ങളിൽ പേറി നമ്മുടെ യാത്രയിൽ കണ്ടുമുട്ടുന്ന പ്രത്യേകിച്ച് ദുരിതമനുഭവിക്കുന്നവർക്ക് അത് നൽകാം. ഈ വിധത്തിൽ നമുക്ക് സന്തോഷത്തിന്റെയും പ്രത്യാശയുടെയും ചക്രവാളങ്ങൾ തുറക്കാം.”

സെപ്റ്റംബർ അഞ്ചാം തിയതി വിശുദ്ധ മദർ  തെരേസായുടെ തിരുന്നാൾ ദിനത്തിൽ  #മദർ  തെരേസാ എന്ന ഹാഷ്ടാഗോടു കൂടി ഇറ്റാലിയൻ, ഇഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമ്മൻ, പോളിഷ് എന്ന ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളാൽ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കപ്പെടുന്നു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 September 2022, 13:42