തിരയുക

ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ച്ചവേളയിൽ - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ച്ചവേളയിൽ - ഫയൽ ചിത്രം 

ആത്മീയവിവേചനത്തിന് പ്രാർത്ഥന: ഫ്രാൻസിസ് പാപ്പാ

സെപ്റ്റംബർ 28-ന് ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ആത്മീയവിവേചനത്തിന് പ്രാർത്ഥന ഒഴിച്ചുകൂടാനാകാത്ത ഘടകമെന്ന് ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. സെപ്റ്റംബർ 28-ന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ്, ദൈവവുമായുള്ള സംഭാഷണമായ പ്രാർത്ഥന വിവേകപൂർണ്ണമായ ഒരു ജീവിതത്തിന് ഏറെ സഹായകരമെന്ന് പാപ്പാ ഓർമ്മിപ്പിച്ചത്. ഒരു കൂട്ടുകാരനോടെന്നപോലെ ലാളിത്യത്തോടെയും അടുപ്പത്തോടെയും ദൈവത്തോട് സംവദിക്കാൻ പ്രാർത്ഥന നമ്മെ സഹായിക്കുന്നുവെന്ന് പാപ്പാ എഴുതി. സെപ്റ്റംബർ 28 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചവേളയിൽ നടത്തിയ പ്രഭാഷണത്തിൽനിന്ന് എടുത്ത ഒരു സന്ദേശമാണ് പാപ്പാ ഇതിലൂടെ പങ്കുവച്ചത്.

"പ്രാർത്ഥന ആദ്ധ്യാത്മീകമായ വിവേചനത്തിന്, പ്രത്യേകിച്ച് സ്നേഹബന്ധങ്ങൾ ഉൾപ്പെടുന്ന അവസരത്തിൽ, ഒഴിച്ചുകൂട്ടാനാകാത്ത ഒരു സഹായമാണ്: ഒരു സുഹൃത്തിനോടെന്നപോലെ, ലാളിത്യത്തോടും, അടുപ്പത്തോടും കൂടി ദൈവത്തോട് സംവദിക്കുവാൻ അത് നമ്മെ അനുവദിക്കുന്നു" എന്നായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം. പ്രാർത്ഥന (#Prayer), വിവേചനം (#discernment) പൊതുകൂടിക്കാഴ്ചാസമ്മേളനം (#GeneralAudience) എന്നീ ഹാഷ്ടാഗുകളോടെയായിരുന്നു പാപ്പായുടെ സന്ദേശം.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: #Prayer is an indispensable aid for spiritual #discernment, especially when it involves the affections, enabling us to address God with simplicity and familiarity, as one would speak to a friend. #GeneralAudience

IT: La #preghiera è un aiuto indispensabile per il #discernimento spirituale, soprattutto quando coinvolge gli affetti, consentendo di rivolgerci a Dio con semplicità e familiarità, come si parla a un amico. #UdienzaGenerale

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 സെപ്റ്റംബർ 2022, 16:06