തിരയുക

നിത്യസഹായ നാഥ നിത്യസഹായ നാഥ 

അമ്മമാരോടുള്ള സാമീപ്യം പ്രകടിപ്പിച്ച് മാർപ്പാപ്പാ!

പരിശുദ്ധ കന്യകാമറിയത്തിൻറെ പിറവിത്തിരുന്നാളിൽ അമ്മമാർക്കായി സാന്ത്വനം പ്രാർത്ഥിച്ച് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മറിയം ഒരു പുത്രിയെന്ന നിലയിൽ ദൈവത്തിൻറെ ആർദ്രത അനുഭവിച്ചറിഞ്ഞുവെന്ന് മാർപ്പാപ്പാ.

മറിയത്തിൻറെ പിറവിത്തിരുന്നാൾ ദിനമായ സെപ്റ്റംബർ 8-ന് വ്യാഴാഴ്‌ച (08/09/22) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

ബുധനാഴ്ചത്തെ (07/09/225) പ്രതിവാരപൊതുകൂടിക്കാഴ്ചയുടെ അവസാനഭാഗത്ത് പരിശുദ്ധ മറിയത്തെക്കുറിച്ചു പറഞ്ഞ വാക്കുകൾ ആവർത്തിച്ചുകൊണ്ടുള്ള പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“കൃപാവരപൂരിതയായ മറിയം ഒരു മകളെന്ന നിലയിൽ ദൈവത്തിൻറെ സ്നിഗ്ദ്ധത അനുഭവിച്ചറിഞ്ഞു. പിന്നീട് പുതനായ യേശുവിൻറെ ദൗത്യത്തോടുള്ള ഐക്യത്തിൽ അത് നല്കുന്നതിന് വേണ്ടിയായിരുന്നു. ഇന്ന് ഞാൻ എല്ലാ അമ്മമോരോടുമുള്ള എൻറെ സാമീപ്യം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുകയാണ്. പ്രത്യേകിച്ച് യാതനകളനുഭവിക്കുന്ന മക്കളുളള അമ്മമാരോട്, അതായത്, രോഗികളായ മക്കൾ, പാർശ്വവത്കൃതരാ മക്കൾ, കാരാഗൃഹവാസികളായ മക്കൾ. മക്കളുടെ കഷ്ടപ്പാടുകളിൽ വേദനിക്കുന്ന എല്ലാ അമ്മമാരെയും മാതാവ് ആശ്വസിപ്പിക്കട്ടെ”.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 September 2022, 15:50