തിരയുക

കൂപ്പുകരങ്ങളോടെ പ്രാർത്ഥനയിൽ കൂപ്പുകരങ്ങളോടെ പ്രാർത്ഥനയിൽ 

പാപ്പാ: പ്രാർത്ഥന അനുദിന ജീവിതത്തിൽ അനിവാര്യ ഘടകം!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പ്രാർത്ഥന എന്നത് നമുക്ക് ദൈവവുമായുളള സജീവബന്ധത്തിൻറെ ശ്വാസം പോലെയായിരിക്കണമെന്ന് മാർപ്പാപ്പാ.

ചൊവ്വാഴ്‌ച (20/09/22) “പ്രാർത്ഥന” (#prayer) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

“#പ്രാർത്ഥന എന്നത് വിശ്രമ സമയങ്ങളിൽ മാത്രമല്ല, നമ്മുടെ ദൈനംദിന ജീവിതത്തിലും, ദൈവവുമായുള്ള നമ്മുടെ സജീവ ബന്ധത്തിൻറെ ശ്വാസമെന്നപോലെ നിർവ്വഹിക്കേണ്ട ഒരു കർമ്മമാണ്” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: La #preghiera non è un’attività da svolgere solo in momenti di riposo, ma anche durante la nostra vita quotidiana come respiro del nostro rapporto vivo con Dio.

EN: The activity of #prayer is not only to be carried out at times of rest, but also during our daily life as a type of breathing of our living relationship with God.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 September 2022, 15:00