ജീവിതത്തെ അതിശ്രേഷ്ഠമാക്കുന്ന ദൈനംദിന കർമ്മങ്ങൾ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സാധാരണ പ്രവർത്തികളിലൂടെ ജീവിതത്തെ അസാധാരണമാക്കിത്തീർക്കണമെന്ന് മാർപ്പാപ്പാ.
ശനിയാഴ്‌ച (17/09/22) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.
പാപ്പാ ട്വിറ്ററിൽ കുറിച്ചത് ഇപ്രകാരമാണ്:
“ദൈനംദിന സാധാരണ പ്രവർത്തികളിലൂടെ നാം നമ്മുടെ ജീവിതത്തെ ഒരു ഉല്‍കൃഷ്ടകര്‍മ്മമാക്കി മാറ്റണമെന്ന് കർത്താവ് ആഗ്രഹിക്കുന്നു”.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Il Signore desidera che facciamo della vita un’opera straordinaria attraverso i gesti ordinari di ogni giorno.
EN: The Lord wants us to make our lives masterpieces through the everyday things we do.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: