തിരയുക

തെക്കെ ഇറ്റലിയിലെ മത്തേറയിൽ ഇരുപത്തിയേഴാം ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ്സിന് സമാപനം കുറിക്കാൻ പാപ്പാ എത്തുന്നു തെക്കെ ഇറ്റലിയിലെ മത്തേറയിൽ ഇരുപത്തിയേഴാം ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ്സിന് സമാപനം കുറിക്കാൻ പാപ്പാ എത്തുന്നു 

പാപ്പാ, തെക്കെ ഇറ്റലിയിലെ മത്തേറയിലേക്ക്!

ഇരുപത്തിയേഴാം ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ്സ് , സെപ്റ്റംബർ 22-25 വരെ തെക്കെ ഇറ്റലിയിലെ മത്തേറയിൽ. സമാപന ദിവ്യബലിയിൽ ഫ്രാൻസ്സീസ് പാപ്പാ മുഖ്യകാർമ്മകത്വം വഹിക്കും.

സെപ്റ്റംബർ 25 -ന് ഞായറാഴ്ച (25/09/22) മാർപ്പാപ്പാ തെക്കെ ഇറ്റലിയിലെ മത്തേറ സന്ദർശിക്കും.

അവിടെ 22-ന് ആരംഭിച്ച ചതുർദിന ഇരുപത്തിയേഴാം ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ്സിന് സമാപനം കുറിക്കുകയാണ് ഫ്രാൻസീസ് പാപ്പായുടെ ഈ അപ്പൊസ്തോലികയാത്രയുടെ മുഖ്യ ലക്ഷ്യം.

"നമുക്ക് അപ്പത്തിൻറെ രുചിയിലേക്കു മടങ്ങാം- ദിവ്യകാരുണ്യ സഭയ്ക്കും സിനഡാത്മക സഭയ്ക്കും വേണ്ടി"  എന്ന വിചിന്തന പ്രമേയം സ്വീകരിച്ചിരിക്കുന്ന ഈ ദിവ്യകാരുണ്യ കോൺഗ്രസ്സിൽ ഇറ്റലിയിലെ 166 രൂപതകളിൽ നിന്നായി എണ്ണൂറോളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.

പ്രാദേശിക സമയം രാവിലെ 9 മണിക്ക് പാപ്പാ ദിവ്യകാരുണ്യകോൺഗ്രസ്സിൻറെ സമാപനം കുറിക്കുന്ന സാഘോഷമായ സമൂഹ ദ്യവ്യബലിയിൽ മുഖ്യകാർമ്മിത്വം വഹിക്കും. ഉച്ചയ്ക്ക് പാപ്പാ വത്തിക്കാനിൽ തിരിച്ചെത്തും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 September 2022, 12:38