തിരയുക

ഫ്രാൻസീസ് പാപ്പാ, ആവ്സി (AVSI) ഫൗണ്ടേഷൻറെ സിറിയയക്കു വേണ്ടിയുള്ള “തുറവുള്ള ആശുപത്രികൾ”  എന്ന പദ്ധതിയിൽ പങ്കാളികളായവരുമൊത്ത്, 03/09/22 ഫ്രാൻസീസ് പാപ്പാ, ആവ്സി (AVSI) ഫൗണ്ടേഷൻറെ സിറിയയക്കു വേണ്ടിയുള്ള “തുറവുള്ള ആശുപത്രികൾ” എന്ന പദ്ധതിയിൽ പങ്കാളികളായവരുമൊത്ത്, 03/09/22 

പാപ്പാ: ശാരീരികവും ആത്മീയവുമായ മുറിവുകളുണക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന സഭ!

ഫ്രാൻസീസ് പാപ്പാ, ആവ്സി (AVSI) ഫൗണ്ടേഷൻറെ സിറിയയക്കു വേണ്ടിയുള്ള “തുറവുള്ള ആശുപത്രികൾ” എന്ന പദ്ധതിയിൽ പങ്കാളികളായവരുടെ ഒരു സംഘത്തെ ശനിയാഴ്‌ച (03/09/22) വത്തിക്കാനിൽ സ്വീകരിച്ചു

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വലിയ യാതനകൾക്കു മുന്നിൽ “തുറന്ന ആതുരാലയ”ങ്ങളാകാനും ശാരീരികവും ആത്മീയവുമായ മുറിവുകൾ സൗഖ്യമാക്കാനും സഭ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മാർപ്പാപ്പാ.

നാല്പതോളം രാജ്യങ്ങളിലായി നിരവധി മാനവസേവന പദ്ധതികൾ ആസൂത്രണം ചെയ്യുന്ന ആവ്സി (AVSI) ഫൗണ്ടേഷൻറെ സിറിയയക്കു വേണ്ടിയുള്ള “തുറവുള്ള ആശുപത്രികൾ”  എന്ന പദ്ധതിയിൽ പങ്കാളികളായവരടങ്ങിയ നൂറ്റിയമ്പതോളം പേരുടെ ഒരു സംഘത്തെ ശനിയാഴ്‌ച (03/09/22) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

“നിങ്ങളുടെ നാശം കടൽപോലെ വിശാലമാണ്; നിന്നെ സുഖപ്പെടുത്താൻ ആർക്കു കഴിയും? (വിലാപങ്ങൾ2:13) വിലാപത്തിൻറെ പുസ്തകത്തിൽ, ജറുസലേമിൻറെ കഷ്ടപ്പാടുകളെ സൂചിപ്പിക്കുന്ന ഈ വാക്കുകൾ അനുസ്മരിച്ചുകൊണ്ടാണ് പാപ്പാ, 12 വർഷമായി സിറിയയിൽ തുടരുന്ന അക്രമാസക്തമായ സംഘർഷങ്ങളുടെ ഫലമായി അന്നാട്ടിലെ ജനങ്ങൾ  അനുഭവിക്കുന്ന യാതനകളെപ്പറ്റി പരമാർശിച്ചത്.

നാശം, വർദ്ധമാനമായിക്കൊണ്ടിരിക്കുന്ന മാനവികാവശ്യങ്ങൾ, സമൂഹ്യ സമ്പത്തികത്തകർച്ച, കൊടും ദാരിദ്ര്യവും പട്ടിണിയും എന്നിവ കണക്കാക്കുമ്പോൾ ലോകത്തിലെ ഏറ്റവും ഗുരുതരമായ പ്രതിസന്ധികളിലൊന്നാണ് സിറിയിലേതെന്ന് പാപ്പാ പറഞ്ഞു.

സിറിയയ്ക്കു വേണ്ടിയുള്ള “തുറവുള്ള ആതുരാലയങ്ങൾ” (Open Hospitals) പദ്ധതി, ഏതാണ്ട് നൂറുവർഷമായി അവിടെ പ്രവർത്തനനിരതമായ മൂന്നു കത്തോലിക്ക ആശുപത്രികൾക്ക് പിന്തുണയേകാൻ പ്രതിജ്ഞാബദ്ധമാണെന്ന് പാപ്പാ അനുസമരിച്ചു. “തുറവുള്ള ആതുരാലയങ്ങൾ” (Open Hospitals) പദ്ധതി, മതവർഗ്ഗ വ്യത്യാസമില്ലാതെ രോഗികളും ദരിദ്രരുമായ എല്ലാവർക്കും വേണ്ടി തുറന്നിരിക്കുന്നുവെന്നും ഇത് മാനവ സാഹോദര്യത്തിൻറെ വേദിയായ, തുറന്ന വാതിലുകളുള്ള ഒരു ഭവനമാകാൻ ശ്രമിക്കുന്ന ഒരു സഭയുടെ മുഖമുദ്രയാണെന്നും പാപ്പാ പറഞ്ഞു. ഈ ജീവകാരുണ്യ സ്ഥാപനങ്ങളിൽ, എല്ലാവർക്കും, സർവ്വോപരി, ദരിദ്രർക്ക് സ്വന്തം വീടു പോലുള്ള അനുഭവമുണ്ടാകുകയും  മാന്യമായ സ്വീകരണത്തിൻറെ അന്തരീക്ഷം അനുഭവിച്ചറിയാൻ കഴിയുകയും വേണമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 September 2022, 15:45