തിരയുക

ഫ്രാൻസീസ് പാപ്പാ,മെത്രാന്മാർക്കായുള്ള വത്തിക്കാൻ സംഘവും പൗരസ്ത്യസഭകൾക്കായുള്ള സംഘവും  സംയുക്തമായി  സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത മെത്രാന്മാരെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 19/09/22 ഫ്രാൻസീസ് പാപ്പാ,മെത്രാന്മാർക്കായുള്ള വത്തിക്കാൻ സംഘവും പൗരസ്ത്യസഭകൾക്കായുള്ള സംഘവും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത മെത്രാന്മാരെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 19/09/22 

പാപ്പാ കഴിഞ്ഞ വർഷം അഭിഷിക്തരായ മെത്രാന്മാരുമൊത്ത് വത്തിക്കാനിൽ!

മെത്രാന്മാർക്കായുള്ള വത്തിക്കാൻ സംഘവും പൗരസ്ത്യസഭകൾക്കായുള്ള സംഘവും സംയുക്തമായി റോമിൽ സെപ്റ്റംബർ 12-19 വരെ സംഘടിപ്പിച്ച രണ്ടാംഘട്ട പരിശീലന പരിപാടിയിൽ സംബന്ധിച്ച മെത്രാന്മാരുമായി പാപ്പാ വത്തിക്കാനിൽ അനൗപചാരിക കൂടിക്കാഴ്ച നടത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മാർപ്പാപ്പാ ഇരുനൂറോളം മെത്രാന്മാരുമായി തിങ്കളാഴ്‌ച (19/09/22) വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി.

കഴിഞ്ഞവർഷം അഭിഷിക്തരായ മെത്രാന്മാർക്കായി മെത്രാന്മാർക്കായുള്ള വത്തിക്കാൻ സംഘവും പൗരസ്ത്യസഭകൾക്കായുള്ള സംഘവും റോമിലെ “അത്തെനെയൊ റെജീന അപ്പൊസ്തോലോരും” (Ateneo Regina Apostolorum) പൊന്തിഫിക്കൽ സർവ്വകലാശാലയിൽ സംയുക്തമായി സെപ്റ്റംബർ 12-19 വരെ സംഘടിപ്പിച്ച  രണ്ടാംഘട്ട പരിശീലന പരിപാടിയിൽ സംബന്ധിച്ച വിവിധരാജ്യക്കാരായിരുന്ന മെത്രാന്മാരുമായിട്ടായിരുന്നു ഫ്രാൻസീസ് പാപ്പായുടെ ഈ അനൗപചാരിക കൂടിക്കാഴ്ച.

പാപ്പായും  മെത്രാന്മാരുമായി പേപ്പൽ അരമനയിൽ നടന്ന ഈ കൂടിക്കാഴ്ച സാക്ഷ്യങ്ങളും നിർദ്ദേശങ്ങളും ദരിദ്രരെ സേവിക്കുന്നതിനുള്ള പ്രചോദനവും അടങ്ങിയ സ്വതന്ത്ര സംഭാഷണമായിരുന്നു. പുതിയമെത്രാന്മാർക്കായുള്ള പരിശീലന പരിപാടിയുടെ ഒന്നാം ഘട്ടം സെപ്റ്റംബർ 1-8 വരെയായിരുന്നു. വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായുടെ കാലത്ത് രണ്ടായിരാമാണ്ടിൽ തുടക്കം കുറിച്ച ഈ വാർഷിക പരിശീലന പരിപാടിയുടെ ഇക്കൊല്ലത്തെ വിചിന്തന പ്രമേയം “യുഗമാറ്റത്തിലും മാഹമാരിയനന്തരവും സുവിശേഷ പ്രഘോഷണം: മെത്രാൻറെ ശുശ്രൂഷ” എന്നതായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 സെപ്റ്റംബർ 2022, 14:06