തിരയുക

യുക്രെയ്നിലെ വലിയ തോതിലുള്ള റഷ്യ൯ സൈനിക ഇടപെടലിൽ ക്രൂരമായ ആക്രമണത്തിനിരയാക്കപ്പെട്ട കെട്ടിടങ്ങൾ. യുക്രെയ്നിലെ വലിയ തോതിലുള്ള റഷ്യ൯ സൈനിക ഇടപെടലിൽ ക്രൂരമായ ആക്രമണത്തിനിരയാക്കപ്പെട്ട കെട്ടിടങ്ങൾ. 

യുക്രെയ്നെ അനുസ്മരിച്ച് ലോകസമാധാനത്തിനായി പാപ്പാ പ്രാർത്ഥനയർപ്പിച്ചു

പരിശുദ്ധ കന്യാമറിയത്തിലേക്ക് തിരിഞ്ഞ് ലോകസമാധാനത്തിനായി പ്രാർത്ഥിക്കുന്നതിനുമുമ്പ് ഫ്രാൻസിസ് പാപ്പാ ജോൺ പോൾ ഒന്നാമനെ വാഴ്ത്തപ്പെട്ടവനായി ഉയർത്തപ്പെട്ട വിശുദ്ധ ബലിയിൽ സന്നിഹിതരായ എല്ലാവരെയും അഭിവാദ്യം ചെയ്തു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സെപ്റ്റംബർ നാലാം തിയതി വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ജോൺ പോൾ ഒന്നാമനെ ഫ്രാൻസിസ് പാപ്പാ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി. ഈ  ആഘോഷത്തിന്റെ  അന്ത്യത്തിൽ  ഫ്രാൻസിസ് പാപ്പാ അവിടെ സന്നിഹിതരായ എല്ലാവർക്കും ആശംസകൾ നേരുകയും അവരുടെ സാന്നിധ്യത്തിന് നന്ദി പറയുകയും ചെയ്തു. കർദിനാൾമാരോടും, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന മെത്രാന്മാരോടും, വൈദീകരോടും പാപ്പാ തന്റെ കൃതജ്ഞത പ്രകടിപ്പിച്ചു. പുതുതായി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട ജോൺ പോൾ ഒന്നാമൻ പാപ്പയെ അനുസ്മരിക്കാനും ആദരവർപ്പിക്കാനും എത്തിയ എല്ലാ ഔദ്യോഗിക പ്രതിനിധികളെയും പാപ്പാ അഭിവാദ്യം ചെയ്തു.
ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ പ്രസിഡന്റിനെയും, മൊണാക്കോ രാജ്യത്തിന്റെ പ്രധാനമന്ത്രിയെയും പാപ്പാ നന്ദിയോടെ അനുസ്മരിച്ചു. തുടർന്ന് പാപ്പാ ത്രികാല പ്രാർത്ഥന ചൊല്ലുന്നതിന് മുമ്പ് സന്നിഹിതരായ എല്ലാ തീർത്ഥാടകരെയും അഭിവാദ്യം ചെയ്തു.  ലോകമെമ്പാടും, പ്രത്യേകിച്ച് യുദ്ധത്തിൽ തകർന്ന യുക്രെയ്നും സമാധാനത്തിന്റെ സമ്മാനം ലഭിക്കുവാൻ കഴിയട്ടെ എന്ന് പ്രാർത്ഥിച്ച പാപ്പാ, ജോൺ പോൾ ഒന്നാമന്റെ ജീവിതത്തിന്റെ മാതൃകയും വിശുദ്ധിയും പിന്തുടരാൻ കർത്താവിന്റെ ആദ്യ ശിഷ്യയും പരിപൂർണ്ണയുമായ നമ്മെ സഹായിക്കട്ടെ എന്ന്  പറഞ്ഞു കൊണ്ടാണ് ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 September 2022, 13:26