പാപ്പാ: പ്രാർത്ഥന, വിശ്വാസ ദീപത്തിന് ആവശ്യമായ എണ്ണ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വിശ്വാസം സജീവമായിരിക്കേണ്ടതിന് പ്രാർത്ഥനയുടെ അനിവാര്യത മാർപ്പാപ്പാ ചൂണ്ടിക്കാട്ടുന്നു.
തിങ്കളാഴ്‌ച (19/09/22) “പ്രാർത്ഥന” (#prayer) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ പ്രാർത്ഥനയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞിരിക്കുന്നത്.
പാപ്പാ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്:
“#പ്രാർത്ഥനയാം എണ്ണ ഉള്ളിടത്തോളം വിശ്വാസ ദീപം ഭൂമിയിൽ സദാ ജ്വലിച്ചു നില്ക്കും”
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്
IT: La lampada della fede sarà sempre accesa sulla terra finché ci sarà l’olio della #preghiera.
EN: The lamp of faith will always be lit on earth as long as there is the oil of #prayer.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: