തിരയുക

കസാഖ്സ്ഥാനിലെ ഏക അതിരൂപതയായ നൂർ സുൽത്താൻറെ  (അസ്താന )  ആർച്ച്ബിഷപ്പ് തൊമാഷ് പേറ്റ (Archbishop Tomasz Peta) കസാഖ്സ്ഥാനിലെ ഏക അതിരൂപതയായ നൂർ സുൽത്താൻറെ (അസ്താന ) ആർച്ച്ബിഷപ്പ് തൊമാഷ് പേറ്റ (Archbishop Tomasz Peta) 

സമാധാനത്തിൻറെയും അനുരഞ്ജനത്തിൻറെയും പ്രത്യാശ ദായക കസാഖ്സ്ഥാൻ സന്ദർശനം!

കസാഖ്സ്ഥാനിലെ അസ്താനയുടെ ആർച്ച്ബിഷപ്പ് തൊമാഷ് പേറ്റ പാപ്പായുടെ ആസന്നമായ അന്നാടു സന്ദർശനത്തെക്കുറിച്ച് വത്തിക്കാൻ വാർത്താവിഭാഗത്തോട്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പാപ്പായുടെ ആസന്നമായിരിക്കുന്ന കസാഖിസ്ഥാൻ സന്ദർശനം പ്രാദേശിക കത്താലിക്കാസഭാംഗങ്ങൾക്കും നാടിനും മഹാ അനുഗ്രഹമാണെന്ന് അന്നാട്ടിലെ ഏക അതിരൂപതയായ നൂർ സുൽത്താൻറെ  (അസ്താന )  ആർച്ച്ബിഷപ്പ് തൊമാഷ് പേറ്റ (Archbishop Tomasz Peta).

ഫ്രാൻസീസ് പാപ്പാ ഈ മാസം 13-15 (13-15/09/22) വരെ കസാഖിസ്ഥാനിൽ നടത്താൻ പോകുന്ന സന്ദർശനത്തെക്കുറിച്ച് വത്തിക്കാൻ വാർത്താവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദഹം ഇപ്രകാരം പറഞ്ഞത്.

ലോകമതങ്ങളുടെയും പാരമ്പര്യമതങ്ങളുടെയും നേതാക്കളുടെ ഏഴാം ആഗോളസമ്മേളനത്തിൽ പാപ്പാ പങ്കെടുക്കുന്നതിനെക്കുറിച്ച് പരാമർശിച്ച  ആർച്ച്ബിഷപ്പ് പേറ്റ ഈ സമ്മേളനം സമാധാനത്തിൻറെ ഉറവിടം ദൈവമാണ് എന്നതിലേക്കു വിരൽ ചൂണ്ടുന്ന അടയാളമാണെന്ന് പ്രസ്താവിച്ചു. മുസ്ലീങ്ങൾ ബഹുഭൂരിപക്ഷവും കത്തോലിക്കർ വളരെ കുറച്ചു മാത്രവുമുള്ള ഒരു നാട്ടിൽ പാപ്പാ എത്തുകയെന്നത് ചരിത്രപരമാണെന്ന് ആർച്ച്ബിഷപ്പ് പേറ്റ വിശേഷിപ്പിച്ചു.

നിലവിലുള്ള നാടകീയമായ അന്താരാഷ്ടാവസ്ഥ കണക്കിലെടുക്കുമ്പോൾ ഈ അജപാലന സന്ദർശനം ആഗോളതലത്തിൽ സമാധാനത്തിൻറെയും അനുരഞ്ജനത്തിൻറെയും പ്രത്യാശ പകരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭാതലവനും പത്രോസിൻറെ പിൻഗാമിയുമായ പാപ്പായെ പ്രത്യാശയോടുകൂടിയാണ് തങ്ങൾ പാർത്തിരിക്കുന്നതെന്നും ആർച്ച്ബിഷപ്പ് പേറ്റ പറഞ്ഞു.

കാസാഖിസ്ഥാൻറെ തലസ്ഥാനമായ നൂർ സുൽത്താൻ ആണ് പാപ്പായുടെ മുപ്പത്തിയെട്ടാം വിദേശ അപ്പൊസ്തോലിക സന്ദർശനത്തിൻറെ വേദി. 2019 മാർച്ച് വരെ അസ്താന എന്നായിരുന്നു ഈ നഗരം അറിയപ്പെട്ടിരുന്നത്.

അന്നാട്ടിലെ ജനങ്ങളെക്കുറിച്ചും പോളണ്ട് വംശജനായ ആർച്ച്ബിഷപ്പ് പേറ്റ അഭിമുഖത്തിൽ വിശദീകരിച്ചു. കസാഖ്സ്ഥാനിലെ 1 കോടി 90 ലക്ഷത്തോളം വരുന്ന ജനങ്ങളിൽ 25 ശതമാനം ക്രൈസ്തവരാണ്. ഇവരിൽ ഭൂരിഭാഗവും റഷ്യൻ ഓർത്തൊക്സ് സഭാംഗങ്ങളാണ്. കത്തോലിക്കരാകട്ടെ ഒരു ശതമാനം മാത്രവും. ഔദ്യോഗികമായി പേരുചേർക്കപ്പെട്ടിട്ടുള്ള 18 മതവിഭാഗങ്ങളിൽപെട്ടവരാണ് അന്നാട്ടിലെ നിവാസികൾ. 130 നാടുകളിൽ നിന്നുള്ളവരായ ഇവരിൽ 70 ശതമാനവും അന്നാട്ടുകാർതന്നെയാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 സെപ്റ്റംബർ 2022, 13:28