തിരയുക

വിയന്നയിലെ കാൾക്ക്സ്ബർഗ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയുമായി പാപ്പാ. വിയന്നയിലെ കാൾക്ക്സ്ബർഗ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയുമായി പാപ്പാ. 

വിയന്നയിലെ കാൾക്ക്സ്ബർഗ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയ്ക്ക് പാപ്പായുടെ അഭിവാദനം

വിയന്നയിലെ കാൾക്ക്സ്ബർഗ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഘത്തിലെ 68 പേർ സെപ്റ്റംബർ രണ്ടാം തിയതി വത്തിക്കാനിൽ ക്ലമെന്റീനാ ഹാളിൽ പാപ്പയുമായി കൂടികാഴ്ച നടത്തി. തതവസരത്തിൽ പാപ്പാ അവരെ ആശംസിച്ചു കൊണ്ട് ഹ്രസ്വമായി സന്ദേശം നൽകി

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വിയന്നയിലെ കാൾക്ക്സ്ബർഗ് കോളേജിൽ അവരനുഭവിച്ച സമൂഹാനുഭവം ഇത്തരം കൂടിക്കാഴ്ചകളിലാണ് തുടർന്നു പോകുന്നത് എന്ന് പാപ്പാ പറഞ്ഞു. നിത്യനഗരമായ റോമിലേക്കുള്ള അവരുടെ തീർത്ഥാടനം അവർ തമ്മിലുള്ള ബന്ധവും, സാർവ്വത്രിക സഭയുടെ ഐക്യം ഹൃദയത്തിൽ സൂക്ഷിക്കുന്ന പത്രോസിനോടും, അദ്ദേഹത്തിന്റെ പിൻഗാമിയുടേയും നേർക്കുള്ള പൊതുവായ ബന്ധവും നവീകരിക്കുന്നതിനുള്ള അവസരമാണ് എന്നും പാപ്പാ ഓർമ്മിപ്പിച്ചു. ഈ ദിനങ്ങൾ അവർ ആയിരിക്കുന്നയിടങ്ങളിൽ സുവിശേഷത്തിന്റെ സന്തോഷം പരത്തുന്ന സാക്ഷികളായിരിക്കാൻ ഉതകുന്ന ആത്മീയ ഫലങ്ങൾ അവരിൽ കൊണ്ടു വരട്ടെ എന്ന് പരിശുദ്ധ പിതാവ് ആശംസിച്ചു. അവരെയും അവരുടെ കുടുംബങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന ആശംസയോടെ പാപ്പാ  ഉപസംഹരിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 സെപ്റ്റംബർ 2022, 13:08