ഫ്രാൻസിസ് പാപ്പാ നവംബറിൽ ബഹ്റൈൻ സന്ദർശിക്കും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഫ്രാൻസിസ് പാപ്പാ നവംബറിൽ ബഹ്റൈൻ സന്ദർശിക്കുമെന്ന് വത്തിക്കാൻ പത്രം ഓഫിസ് ഡയറക്ടർ മത്തെയോ ബ്രൂണി അറിയിച്ചു. 2022 നവംബർ 3 മുതൽ 6 വരെയുള്ള തീയതികളിൽ ഫ്രാൻസിസ് പാപ്പാ ബഹ്‌റൈനിൽ ആയിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബഹ്‌റൈനിലെ സിവിൽ, സഭാ അധികാരികളുടെ ക്ഷണം സ്വീകരിച്ചാണ്, ഫ്രാൻസിസ് മാർപാപ്പ ഈ വർഷം നവംബർ 3 മുതൽ 6 വരെ ബഹ്‌റൈൻ രാജ്യത്തിലേക്ക് അപ്പസ്തോലികയാത്ര നടത്തുന്നതെന്ന് സെപ്റ്റംബർ 28 ബുധനാഴ്ച വത്തിക്കാൻ പത്രം ഓഫിസ് വ്യക്തമാക്കി.
"പരസ്പരസംവാദങ്ങൾക്കായുള്ള ബഹ്‌റൈൻ ഫോറം: മനുഷ്യസഹവാസത്തിനായി കിഴക്കും പടിഞ്ഞാറും" എന്ന സമ്മളനത്തിലും പാപ്പാ പങ്കെടുക്കും. ഈ യാത്രയിൽ പാപ്പാ, മനാമ, അവാലി എന്നീ നഗരങ്ങൾ സന്ദർശിക്കും.
യാത്രയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന്, പ്രസ്താവനയിൽ പത്രം ഓഫീസ് വ്യക്തമാക്കി.
2014 മെയ് 19-ന് ഫ്രാൻസിസ് പാപ്പാ, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖാലിഫയെ വത്തിക്കാനിൽ സ്വീകരിച്ചിരുന്നു. മധ്യപൂർവ്വദേശത്തെ സമാധാനം, സുസ്ഥിരത, സമാധാനപൂർണമായ സഹവാസം തുടങ്ങിയ വിഷയങ്ങൾ അന്നത്തെ ചർച്ചകളിൽ ഇടംപിടിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: