സഹിക്കുന്ന മനുഷ്യരിൽ ക്രിസ്തുവിനെ തേടാം: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
വിശക്കുന്നവരിലും ദഹിക്കുന്നവരിലും യേശുവിനെ കണ്ടെത്താനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ. ഉപവിപ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ തിരുനാൾ ദിനമായ സെപ്റ്റംബർ 27-നാണ്, രോഗികളിലും തടവുകാരിലുമുൾപ്പെടെ, സഹനത്തിന്റെ വഴികളിലൂടെ കടന്നുപോകുന്ന മനുഷ്യരിൽ ക്രിസ്തുവിനെ കണ്ടെത്താനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാൻ പാപ്പാ ഉദ്ബോധിപ്പിച്ചത്. അന്നേ ദിവസം ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് സഹനത്തിന്റെ പാതകളിലെ മനുഷ്യരിൽ യേശുവിനെ കാണുവാനുള്ള ആഹ്വാനം പാപ്പാ നടത്തിയത്.
"സഭയ്ക്കും നമുക്കും, വിശക്കുന്നവനും, ദഹിക്കുന്നവനും, അപരിചിതനും, വസ്ത്രവും അന്തസ്സും ഉരിഞ്ഞെടുക്കപ്പെട്ടവനും, രോഗിയും തടവുകാരനുമായ സഹോദരനിൽ, കർത്താവായ യേശുവിനെ കണ്ടെത്താനുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം" എന്നായിരുന്നു ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം. ഉപവി (#Charity) വിശുദ്ധ വിൻസെന്റ് ഡി പോൾ (#SaintVincentDePaul) എന്നീ ഹാഷ്ടാഗുകളോടെയായിരുന്നു പാപ്പായുടെ സന്ദേശം.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
EN: I pray that the Church, and each of us, may be granted the grace to discover the Lord Jesus in our brothers or sisters who are hungry, thirsty, strangers, lacking clothing and dignity, sick and imprisoned. #Charity #SaintVincentDePaul
IT: Chiediamo per la Chiesa e per noi la grazia di trovare nel fratello affamato, assetato, forestiero, spogliato di vesti e di dignità, ammalato e imprigionato, il Signore Gesù. #Carità #SanVincenzodePaoli
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: