അനുദിന സുവിശേഷവായനയ്ക്കായി ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
സഭ ഇന്നത്തെ ദിനത്തിൽ ആഘോഷിക്കുന്ന വിശുദ്ധ മത്തായിയുടെ തിരുനാൾ, എല്ലാവരോടും എല്ലാ ദിവസവും സുവിശേഷവായനയ്ക്ക് ആഹ്വാനം ചെയ്യാനുള്ള അവസരമായാണ് തനിക്ക് നല്‌കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. നിങ്ങളുടെ ജീവിതത്തിനുവേണ്ട മാർഗ്ഗനിർദ്ദേശം ക്രിസ്തുവിന്റെ വചനങ്ങളിൽ കണ്ടെത്താമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.
"സഭ ഇന്ന് ആഘോഷിക്കുന്ന വിശുദ്ധ മത്തായിയുടെ തിരുന്നാൾ, ദിവസവും സുവിശേഷം വായിക്കുവാൻ എല്ലാവരെയും ആഹ്വാനം ചെയ്യുവാനുള്ള അവസരമാണ് എനിക്ക് നൽകുന്നത്. നിങ്ങളുടെ യാത്രയ്ക്കുവേണ്ട വെളിച്ചവും സഹായവും ക്രിസ്തുവിന്റെ വചനങ്ങളിൽ നിങ്ങൾക്ക് കണ്ടെത്താനാകും" എന്നായിരുന്നു പാപ്പായുടെ ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: La festa dell’evangelista #SanMatteo, che la Chiesa celebra oggi, mi offre lo spunto per esortare tutti a leggere quotidianamente il #Vangelo. Troverete nelle parole di Cristo la luce e il sostegno per il vostro cammino.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: