ചെറിയ അജഗണമെങ്കിലും ലോകത്തിന് പുളിമാവും ഉപ്പും വെളിച്ചവുമായി മാറുക: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
എണ്ണത്തിൽ കുറവായിരിക്കുമ്പോഴും ഭയപ്പെടാതെ, ലോകത്തിന് പുളിമാവും ഉപ്പും വെളിച്ചവുമായിരിക്കാനുള്ള വിളിയിൽ ജീവിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ. സെപ്റ്റംബർ 21 ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ വച്ച് അനുവദിച്ച കൂടിക്കാഴ്ചാവേളയിൽ നൽകിയ സന്ദേശത്തിൽ, കസാഖ്സ്ഥാനിലേക്കുള്ള തന്റെ കഴിഞ്ഞ അപ്പസ്തോലിക യാത്രയുമായി ബന്ധപ്പെട്ട് സംസാരിച്ച പാപ്പാ എണ്ണത്തിൽ വളരെ കുറഞ്ഞ അവിടുത്തെ കത്തോലിക്കരുടെ വിശ്വാസസാക്ഷ്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. തനിക്കിഷ്ടമുള്ളിടത്തേക്ക് വീശുന്ന കാറ്റുപോലെ പ്രവർത്തിക്കുന്ന പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിൽ ഉള്ള ആത്മവിശ്വാസത്തോടെ ജീവിക്കണമെന്നും പാപ്പാ എഴുതി.
"ചെറിയ അജഗണമായിരിക്കുന്നു എന്നത് നമ്മെ ഭയപ്പെടുത്തരുത്, മറിച്ച്, തനിക്കിഷ്ടമുള്ളിടത്തേക്ക് വീശുന്ന പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിൽ ആശ്രയിച്ച്, മറ്റുള്ളവർക്ക് പുളിമാവും, ഉപ്പും, പ്രകാശവുമാകുവാൻ വേണ്ടി, ഈ യാഥാർഥ്യത്തെ വിശ്വാസത്തോടെ ജീവിക്കാൻ നമുക്ക് സാധിക്കണം" എന്നതായിരുന്നു പാപ്പായുടെ ട്വീറ്റിന്റെ പൂർണ്ണരൂപം.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
EN: Being a small flock, should not frighten us, but rather invite us to live this reality with faith, so that we can become leaven, salt and light for others, trusting in the action of the Holy Spirit, who blows freely where He wills.
IT: Essere piccolo gregge non dovrebbe impaurirci, ma piuttosto invitarci a vivere questa realtà con fede, affinché possiamo diventare lievito, sale e luce per gli altri, fiduciosi nell’azione dello Spirito Santo, che soffia liberamente dove vuole.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: