തിരയുക

ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ 

ഉക്രൈനെ മറക്കാതെ ഫ്രാൻസിസ് പാപ്പാ

ഉക്രൈൻ ജനതയ്ക്കായി ഐക്യദാർഢ്യത്തിന് ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

അന്താരാഷ്ട്രതലത്തിൽ പലരും അവഗണിക്കുമ്പോഴും, ക്രൂരമായ അക്രമങ്ങൾക്ക് ഇപ്പോഴും വിധേയമായിക്കൊണ്ടിരിക്കുന്ന ഉക്രൈനുവേണ്ടി സംസാരിച്ച് ഫ്രാൻസിസ് പാപ്പാ. സെപ്റ്റംബർ 21 ബുധനാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽവച്ച് നടത്തിയ പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന്റെ അവസാനമാണ് ഫ്രാൻസിസ് പാപ്പാ ഉക്രൈനിലെ സ്ഥിതിവിശേഷങ്ങളെക്കുറിച്ച് സംസാരിച്ചത്.

വത്തിക്കാന്റെ ദാനകാര്യങ്ങളുടെ ചുമതലയുള്ള, പോളണ്ടുകാരനായ കർദ്ദിനാൾ ക്രയേവ്സ്‌കി തുടർച്ചയായി നാലാം തവണയും ഉക്രൈനിലെത്തി സഹായപ്രവർത്തനങ്ങൾ നടത്തിവരുന്നതിനെക്കുറിച്ച് സംസാരിച്ച പാപ്പാ, ഉക്രൈനിലെ സ്ഥിതിഗതികൾ ഇപ്പോഴും ഭയാനകമാണെന്ന് ചൂണ്ടിക്കാട്ടി.

കർദ്ദിനാൾ ക്രയേവ്സ്‌കിയുമായുള്ള സംസാരത്തിൽ, ഉക്രൈനിലെ ജനതകൾ നേരിട്ടുകൊണ്ടിരിക്കുന്ന അതികഠിനമായ അക്രമങ്ങളെക്കുറിച്ചും, അവിടുത്തെ ജനം കടന്നുപോയ്ക്കൊണ്ടിരിക്കുന്ന ഭീകരമായ അവസ്ഥയെക്കുറിച്ചും തനിക്ക് മനസ്സിലായതായി പറഞ്ഞ പാപ്പാ, അവിടുത്തെ ക്രൂരതകളും, പീഡനങ്ങൾ അനുഭവിച്ച് മരിച്ച ആളുകളുടെ ശവശരീരങ്ങൾ കണ്ടെത്തുന്നതിനെപ്പറ്റിയും പറഞ്ഞു. നമുക്കെല്ലാവർക്കും ഇത്രയും സഹനത്തിലൂടെ കടന്നുപോകുന്ന ഈ ജനതയോട് ചേരാമെന്ന് പാപ്പാ ആഹ്വാനം ചെയ്തു.

കഴിഞ്ഞ ദിവസങ്ങളിൽ കസാഖ്സ്ഥാൻ സന്ദർശനവേളയിലും ഉക്രൈൻ ജനതയ്ക്കുവേണ്ടി സംസാരിക്കാൻ പാപ്പാ സമയം കണ്ടെത്തിയിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 സെപ്റ്റംബർ 2022, 16:21