അക്വിലായിൽ ദണ്ഡവിമോചനം ഒരു കൊല്ലത്തേക്ക് നീട്ടി നൽകി ഫ്രാൻസിസ് പാപ്പായുടെ സമ്മാനം
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഇന്ന് വൈകിട്ട് 6.30ന് നിശ്ചയിച്ചിട്ടുള്ള ദിവ്യബലിക്ക് ശേഷം അക്വിലാ അതിരൂപതയുടെ സഹായമെത്രാൻ മോൺ. അന്തോണിയോ ദെ ആഞ്ചലോ ഇന്നലെ ഫ്രാൻസിസ് പാപ്പാ തന്റെ ഇടയ സന്ദർശനവേളയിൽ തുറന്നു നൽകിയ സാന്ത മരിയ ദി കോള്ളെമാജ്ജോ ബസിലിക്കയുടെ വിശുദ്ധ കവാടം വീണ്ടും അടക്കും. എന്നാൽ ദണ്ഡ വിമോചനം, “Inter sanctorum solemnia” എന്ന ചെലസ്തീനോ അഞ്ചാമൻ പാപ്പയുടെ ഉത്തരവിൽ പറയുന്നതുപോലെ ഇന്നോടെ അവസാനിക്കുകയില്ല. ഫ്രാൻസിസ് പാപ്പാ നൽകിയ ഒരു പ്രത്യേക ഇളവു പ്രകാരം ദണ്ഡ വിമോചനം 2023ലെ ക്ഷമാ ദിവസമായ ആഗസ്റ്റ് 28 വരെ അക്വിലയിലെത്തുന്ന തീർത്ഥാടകർക്ക് ഓരോ ദിവസവും പൂർണ്ണ ദണ്ഡ വിമോചനം ഉപയോഗപ്പെടുത്താൻ കഴിയും.
വി. ചെലസ്തീനോ അഞ്ചാമൻ പാപ്പായുടെ ബഹുമാനാർത്ഥം നടത്തുന്ന തിരുക്കർമ്മങ്ങളിൽ പങ്കുചേർന്നു കൊണ്ടോ , അല്ലെങ്കിൽ പ്രാർത്ഥനാപൂർവ്വം വിശുദ്ധന്റെ തിരുശേഷിപ്പിനു മുന്നിൽ സമയം ചെലവഴിക്കുന്നതിലൂടെയും ദണ്ഡവിമോചനം നേടാൻ കഴിയും. കൂടാതെ പൂർണ്ണ ദണ്ഡവിമോചനത്തിനുള്ള മറ്റ് നിബന്ധനകൾ വിശ്വാസ പ്രമാണവും, സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ എന്ന പ്രാർത്ഥനയും പരിശുദ്ധ പിതാവിന്റെ നിയോഗങ്ങൾക്കായി ചൊല്ലുകയും വേണം. വി. ചെലസ്തീനോയുടെ ബഹുമാനാർത്ഥം നടത്തുന്ന തിരുക്കർമ്മങ്ങളിൽ പങ്കുചേരുന്നതിന്
8 ദിവസങ്ങൾക്ക് മുന്നേയോ ശേഷമോ അനുരഞ്ജനത്തിന്റെ കൂദാശയും പരിശുദ്ധ കുർബ്ബാന സ്വീകരണവും നടത്തുകയും വേണം. പ്രായത്തിൽ മുതിർന്നവർക്കും രോഗികൾക്കും, വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത കഠിന രോഗബാധിതർക്കും ഓരോ പാപത്തെക്കുറിച്ചും തക്കതായ പശ്ചാത്താപത്തോടെ, സാധ്യമാകുമ്പോൾ മറ്റ് മൂന്ന് ഉപാധികളും വി. ചെലസ്തീനോയുടെ ഒരു ചിത്രത്തിനു മുന്നിൽ ആത്മീയമായി പൂർത്തീകരിച്ചു കൊണ്ടും തന്റെ പ്രാർത്ഥനകളും സ്വന്തം ജീവിത വേദനകളും കരുണാമയനായ ദൈവത്തിന് സമർപ്പിച്ചു കൊണ്ടും പൂർണ്ണ ദണ്ഡ വിമോചനം നേടാം. നിര്യാതരായവർക്കു വേണ്ടിയും ദണ്ഡ വിമോചനം സമർപ്പിക്കാൻ കഴിയും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: