തിരയുക

മുത്തച്ഛനും പേരക്കിടാവും മുത്തച്ഛനും പേരക്കിടാവും 

വയോധികരും കുഞ്ഞുങ്ങളും തമ്മിലുള്ള സഖ്യം മാനവകുടുംബത്തിനു രക്ഷ!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വയോധികരുടെ സാക്ഷ്യം തലമുറകളെ ഒന്നിപ്പിക്കുന്നുവെന്ന് മാർപ്പാപ്പാ.

പതിനേഴാം തീയതി ബുധനാഴ്ച (17/08/22) താൻ വത്തിക്കാനിൽ നയിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചാ വേളയിൽ, വൃദ്ധജനത്തെ അധികരിച്ചു നടത്തിയ വിചിന്തനത്തിൽ നിന്ന് അടർത്തിയെടുത്ത്, “കാലത്തിൻറെയനുഗ്രഹം” (#BlessingOfTime) എന്ന ഹാഷ്ടാഗോടുകൂടി, അന്നത്തെ ട്വിറ്ററിൽ കണ്ണിചേർത്ത സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനം ഉള്ളത്.

പാപ്പാ കുറിച്ചത് ഇങ്ങനെയാണ്:  “വയോധികരുടെ സാക്ഷ്യം ജീവിതത്തിലെ തലമുറകളെ ഒന്നിപ്പിക്കുന്നു. ഭൂതം, വർത്തമാനം, ഭാവി എന്നീ കാലമാനങ്ങളെയും അത് കൂട്ടിയോജിപ്പിക്കുന്നു. ജീവിതത്തിലെ വിവിധ പ്രായ ഘട്ടങ്ങൾ പരസ്പരം മത്സരിക്കുന്ന വേറിട്ട ലോകങ്ങളല്ല. വൃദ്ധരുടെയും കുട്ടികളുടെയും സഖ്യം മാനവകുടുംബത്തെ രക്ഷിക്കും  “#കാലത്തിൻറെയനുഗ്രഹം” (#BlessingOfTime)”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: La testimonianza degli anziani unisce le età della vita e le stesse dimensioni del tempo: passato, presente e futuro. Le età della vita non sono mondi separati, in competizione fra loro. L’alleanza dei vecchi e dei bambini salverà la famiglia umana. #BenedizioneDelTempo

EN: The witness of the elderly unites the generations of life. Same with the dimensions of time: past, present and future. The various ages of life are not separate worlds competing with each other. The alliance of the elderly and children will save the human family. #BlessingOfTime

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 August 2022, 14:35