പാപ്പാ: നിക്കരാഗ്വയിൽ സൃഷ്ടിക്കപ്പെട്ട സാഹചര്യത്തെ ആശങ്കയോടെ പിന്തുടരുന്നു
പാപ്പയുടെ ട്വിറ്റർ സന്ദേശം.
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
"നിക്കരാഗ്വയിൽ സൃഷ്ടിക്കപ്പെട്ട സാഹചര്യത്തെ ഞാൻ ആശങ്കയോടെയും ദുഃഖത്തോടെയും പിന്തുടരുന്നു. തുറന്നതും ആത്മാർത്ഥവുമായ ഒരു സംവാദത്തിലൂടെ ബഹുമാന്യവും സമാധാനപരവുമായ സഹവർത്തിത്വത്തിന്റെ അടിസ്ഥാനം ഇനിയും കണ്ടെത്താനാകുമെന്ന എന്റെ ബോധ്യവും പ്രതീക്ഷയും പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ആഗസ്റ്റ് 21ആം തിയതി #PrayTogether എന്ന ഹാഷ്ടാഗോടു കൂടി ഇറ്റാലിയൻ, ഇംഗ്ലീഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, പോളിഷ്, സ്പാനിഷ്, ജർമ്മൻ, ലാറ്റിൻ, അറബി എന്നീ ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവെച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
23 August 2022, 10:15