പാപ്പാ: യുക്രെയ്ൻ ജനതയ്ക്ക് വേണ്ടി പ്രാർത്ഥിക്കാം
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
"ദുരിതമനുഭവിക്കുന്ന യുക്രെനിയൻ ജനതയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് നമുക്ക് തുടരാം. യുദ്ധത്തിന്റെ വിപത്തിൽ നിന്ന് അവരെ മോചിപ്പിക്കാൻ ദൈവത്തോടു അഭ്യർത്ഥിക്കാം. ന്യായമായ ഒരേ ഒരു കാര്യം എന്നത് യുദ്ധം നിർത്തുകയും ചർച്ച നടത്തുകയും ചെയ്യുക എന്നതാണ്. വിജ്ഞാനം സമാധാനത്തിലേക്കുള്ള ഉറച്ച ചുവടുവെപ്പുകളെ പ്രചോദിപ്പിക്കട്ടെ."
ജൂലൈ 31ആം തീയതി ഇറ്റാലിയൻ, ഇംഗ്ലീഷ്, ഫ്രഞ്ച്, പോളിഷ്, ലാറ്റിൻ, സ്പാനിഷ്, പോർച്ചുഗീസ് എന്നീ ഭാഷകളിൽ പാപ്പാ തന്റെ സന്ദേശം പങ്കുവെച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളാൽ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കപ്പെടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: