തിരയുക

സ്വയമറിയുക  ദൈവാശ്രയബോധം പുലർത്തുക സ്വയമറിയുക ദൈവാശ്രയബോധം പുലർത്തുക 

പാപ്പാ: ദൈവത്തിലേക്കും അയൽക്കാരനിലേക്കും നമ്മെ തുറവുള്ളവരാക്കുന്ന തിരിച്ചറിവ്!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദരിദ്രനെന്നും സ്വയംപര്യാപ്തനല്ലെന്നും തിരിച്ചറിയുന്നവൻ ദൈവത്തോടും അയൽക്കാരനോടും തുറവുള്ളവനായിരിക്കുമെന്ന് മാർപ്പാപ്പാ.

വ്യാഴാഴ്‌ച (11/08/22) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇപ്രകാരം കുറിച്ചിരിക്കുന്നത്.

പാപ്പായുടെ പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“സ്വയം സമ്പന്നനും വിജയിയും സുരക്ഷിതനുമാണെന്ന് വിശ്വസിക്കുന്നവൻ, അവനവനെത്തന്നെ സകലത്തിൻറെയും അടിസ്ഥാനമാക്കുകയും ദൈവത്തിനും സഹോദരങ്ങൾക്കും മുന്നിൽ സ്വയം അടച്ചിടുകയും ചെയ്യുന്നു.  അതേസമയം താൻ ദരിദ്രനും സ്വയംപര്യാപ്തനല്ലെന്നും തിരിച്ചറിയുന്നവൻ ദൈവത്തോടും അയൽക്കാരനോടും തുറവുള്ളവനായി നിലകൊള്ളും. അവൻ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു”.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Chi si crede ricco, vincente e sicuro, fonda tutto su di sé e si chiude a Dio e ai fratelli, mentre chi sa di essere povero e di non bastare a sé stesso rimane aperto a Dio e al prossimo. E trova la gioia.

EN: Those who believe themselves to be rich, successful and secure, base everything on themselves and close themselves off from God and their brothers and sisters, whereas those who know they are poor and not self-sufficient remain open to God and their neighbour. And they find joy.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 August 2022, 13:30