തിരയുക

യേശുവിൻറെ രൂപാന്തരീകരണം, ചിത്രകാരൻറെ ഭാവനയിൽ യേശുവിൻറെ രൂപാന്തരീകരണം, ചിത്രകാരൻറെ ഭാവനയിൽ 

വിശുദ്ധിയുടെ സരണിയിൽ സഞ്ചരിക്കുക രൂപാന്തരപ്പെടുക, പാപ്പാ!

രൂപാന്തരീകരണത്തിരുന്നാൾ- ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദൈവത്തിൻറെ സ്നേഹത്തിൻറെ ശക്തിയാൽ രൂപാന്തരപ്പെടാൻ നാം നമ്മെത്തന്നെ അനുവദിക്കണമെന്ന് മാർപ്പാപ്പാ.

കത്തോലിക്കാസഭ യേശുവിൻറെ രൂപാന്തരീകരണത്തിരുന്നാൾ ആചരിച്ച ശനിയാഴ്ച (06/08/22) “വിശുദ്ധി” (#holiness)എന്ന ഹാഷ്ടാഗോടുകുടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ക്ഷണം ഉള്ളത്.

പാപ്പാ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്:

“യേശു ശിഷ്യരായിരിക്കുകയും #വിശുദ്ധിയുടെ പാതയിൽ സഞ്ചരിക്കുകയും ചെയ്യുക എന്നത്, സർവ്വോപരി ദൈവത്തിൻറെ സ്നേഹത്തിൻറെ ശക്തിയാൽ രൂപാന്തരപ്പെടാൻ നമ്മെത്തന്നെ അനുവദിക്കുകയാണ്”.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Essere discepoli di Gesù e camminare sulla via della #santità è anzitutto lasciarsi trasfigurare dalla potenza dell’amore di Dio.

EN: Being disciples of Jesus and progressing along the path of #holiness means first and foremost letting ourselves be transfigured by the power of God’s love.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 August 2022, 10:24