പാപ്പാ: ക്രൈസ്തവൻറെ പ്രാർത്ഥനയ്ക്ക് അറുതിയില്ല!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സർവ്വവും നിഷ്ഫലം എന്ന് തോന്നുമ്പോഴും നാം സദാ പ്രാർത്ഥനയിൽ മുഴുകണമെന്ന് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.
ശനിയാഴ്ച (13/08/22) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനം ഉള്ളത്.
പാപ്പാ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്:
“സകലവും വ്യർത്ഥമായി തോന്നുമ്പോഴും ദൈവം ബധിരനും മൂകനുമായി കാണപ്പെടുമ്പോഴും നാം സമയം പാഴാക്കുകയാണെന്ന തോന്നലുണ്ടാകുമ്പോഴും പോലും നമ്മൾ എപ്പോഴും പ്രാർത്ഥിക്കണം. ആകാശം ഇരുണ്ടുപോയാലും ക്രൈസ്തവൻ പ്രാർത്ഥനയ്ക്ക് വിരാമമിടില്ല”.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Si deve pregare sempre, anche quando tutto sembra vano, quando Dio ci appare sordo e muto e ci pare di perdere tempo. Anche se il cielo si offusca, il cristiano non smette di pregare.
EN: We need to pray always, even when everything seems in vain, when God appears to be deaf and mute and it seems we are wasting time. Even if heaven is overshadowed, the Christian does not stop praying.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: