തിരയുക

സമാധാന പ്രതീകം- ഒലിവിൻ ശിഖരവുമായി വെള്ളരി പ്രാവ് സമാധാന പ്രതീകം- ഒലിവിൻ ശിഖരവുമായി വെള്ളരി പ്രാവ് 

പാപ്പാ: നീതിയിൽ നിന്ന് ജന്മംകൊള്ളുകയും സാഹോദര്യത്തിൽ വളരുകയും ചെയ്യുന്ന ശാന്തി!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം:സമാധാനം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ശാന്തി പ്രഥമതഃ ഹൃദയഭാവമാണെന്ന് മാർപ്പാപ്പാ.

ചൊവ്വാഴ്‌ച (23/08/22) “ശാന്തി” (#Peace) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

“ #സമാധാനം, സർവ്വോപരി, ഹൃദയത്തിൻറെ ഒരു ഭാവമാണ്. അത് നീതിയിൽ നിന്ന് പിറവിയെടുക്കുന്നു, സാഹോദര്യത്തിൽ വളരുന്നു, സൗജന്യതയിൽ പുഷ്ടിപ്പെടുന്നു. സത്യത്തെ സേവിക്കുന്നതിന് അത് നമുക്ക് പ്രചോദനമേകുന്നു” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: La #pace è anzitutto un atteggiamento del cuore. Nasce dalla giustizia, cresce nella fraternità, vive di gratuità. Spinge a servire la verità.

EN: #Peace is primarily an attitude of the heart. It is born of justice, grows in fraternity, flourishes on gratuitousness. It inspires us to serve the truth.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 ഓഗസ്റ്റ് 2022, 14:35