പാപ്പാ: അണുവായുധം ഒരു അധാർമ്മികത!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആണവായുധ ഉപയോഗവും അതു കൈവശം വയ്ക്കുന്നതും അധാർമ്മികമാണെന്ന് മാർപ്പാപ്പാ.
അമ്പതുവർഷം പിന്നിട്ട ആണവനിർവ്യാപന കരാറിൻറെ പുനഃപരിശോധനാ സമ്മേളനം, അമേരിക്കൻ ഐക്യനാടുകളിലെ ന്യുയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് ഈ സംഘടനയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 1-26 വരെ, 190 നാടുകളുടെ പ്രതിനിധികളുടെ ഭാഗഭാഗിത്വത്തോടെ നടക്കുന്നതിനോടനുബന്ധിച്ച്, പ്രസ്തുത സമ്മേളനത്തിൻറെ ആരംഭദിനമായിരുന്ന തിങ്കളാഴ്‌ച (01/08/22) കുറിച്ച ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ. “അണുവായുധങ്ങൾ” (#NuclearWeapons) ആണവനിർവ്യാപനകരാറർ പുനഃപരിശോധനാസമ്മേളനം എന്നതിൻറെ ആംഗല ചുരുക്കസംജ്ഞ “#NPTRevCon” എന്നീ ഹാഷ്ടാഗുകളോടുകൂടി പാപ്പാ കുറിച്ചത് ഇങ്ങനെയാണ്:
“ആണവയുധങ്ങളുടെ ഉപയോഗവും, അതുപോലെ തന്നെ, അവ കൈവശം സൂക്ഷിക്കുന്നതും അധാർമ്മികമാണ്. പ്രമാദപരമായ സുരക്ഷിതത്വബോധത്തിലൂടെയും "ഭീകരതയുടെതായ സന്തുലിതാവസ്ഥ"യിലൂടെയും ഭദ്രതയും സമാധാനവും ഉറപ്പാക്കാൻ ശ്രമിക്കുന്നത് അനിവാര്യമായും ജനങ്ങൾ തമ്മിലുള്ള വിഷലിപ്തമായ ബന്ധത്തിലേക്ക് നയിക്കുകയും യഥാർത്ഥ സംഭാഷണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. #NPTRevCon”.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: L’uso di #ArmiNucleari, come pure il loro possesso, è immorale. Cercare di assicurare la stabilità e la pace attraverso un falso senso di sicurezza e un “equilibrio del terrore” conduce inevitabilmente a rapporti avvelenati tra popoli e ostacola il vero dialogo. #NPTRevCon
EN: The use of #NuclearWeapons, as well as their mere possession, is immoral. Trying to defend and ensure stability and peace through a false sense of security and a “balance of terror” ends up poisoning relationships between peoples and obstructs real dialogue. #NPTRevCon
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: