തിരയുക

പാപ്പാ വിമാനത്തിൽ  മാധ്യമപ്രവർത്തകരോടൊപ്പം. പാപ്പാ വിമാനത്തിൽ മാധ്യമപ്രവർത്തകരോടൊപ്പം. 

സെപ്റ്റംബറിൽ പാപ്പാ കസാക്കിസ്ഥാൻ സന്ദർശിക്കും

ഫ്രാൻസിസ് പാപ്പാ തന്റെ 38-മത് അപ്പോസ്തോലിക യാത്ര സെപ്റ്റംബർ പകുതിയോടെ കസാക്കിസ്ഥാനിലേക്ക് നടത്തും. ലോക, പരമ്പരാഗത മത നേതാക്കളുടെ ഏഴാമത്തെ സമ്മേളനത്തോടനുബന്ധിച്ച് നുർ - സുൽത്താൻ നഗരം സന്ദർശിക്കും.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഈ വരുന്ന സെപ്റ്റംബറിലാണ് ഫ്രാൻസിസ് പാപ്പാ കസാക്കിസ്ഥാൻ സന്ദർശിക്കുന്നത്. പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താ വിനിമയ കാര്യാലയ ഡയറക്ടർ മാറ്റിയോ ബ്രൂണി തിങ്കളാഴ്ച്ച നടത്തിയ പ്രസ്താവനയിൽ "സിവിൽ, സഭാ അധികാരികളുടെ ക്ഷണം സ്വീകരിച്ച് ഫ്രാൻസിസ് പാപ്പാ ഈ വർഷം സെപ്റ്റംബർ 13-15 തിയതികളിൽ കസാക്കിസ്ഥാനിലേക്കുള്ള പ്രഖ്യാപിത അപ്പസ്തോലിക യാത്ര നടത്തും എന്നറിയിച്ചു. ലോകത്തിന്റെയും, പരമ്പരാഗത മതങ്ങളുടെയും നേതാക്കളുടെ ഏഴാമത്തെ സമ്മേളനത്തിന്റെ അവസരത്തിൽ പാപ്പാ നൂർ-സുൽത്താൻ നഗരം സന്ദർശിക്കുമെന്നും ബ്രൂണി വ്യക്തമാക്കി. കസാഖ് തലസ്ഥാനത്താണ് സമ്മേളനം നടക്കുക.

"മഹാമാരിക്ക്  ശേഷം മാനവികതയുടെ സാമൂഹിക-ആത്മീയ വികസനത്തിൽ ലോക നേതാക്കളുടെയും പരമ്പരാഗത വിശ്വാസങ്ങളുടെയും നേതാക്കളുടെയും പങ്ക് " എന്നതായിരിക്കും ഈ വർഷത്തെ പരിപാടിയുടെ പ്രമേയം.

ഓരോ മൂന്ന് വർഷത്തിലും, ലോകമെമ്പാടുമുള്ള മതനേതാക്കൾ നൂർ-സുൽത്താനിൽ നടക്കുന്ന ലോക, പരമ്പരാഗത മതങ്ങളുടെ നേതാക്കളുടെ കോൺഗ്രസിൽ ഒത്തുകൂടാറുണ്ട്. 2003-ൽ മുൻ കസാഖ് പ്രസിഡണ്ട് നൂർസുൽത്താൻ നസർ ബബേവാണ് ഇത്തരമൊരു കോൺഗ്രസിന് ആഹ്വാനം ചെയ്തത്.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ 1986-ൽ ഇറ്റാലിയൻ മലയോര പട്ടണമായ അസ്സീസിയിൽ വിളിച്ചുകൂട്ടിയ സമാധാന പ്രാർത്ഥന ദിനം വിളിച്ചുകൂട്ടി. ഇത് മതാന്തര സംവാദങ്ങൾ സമാധാനം, ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ മത നേതാക്കളെയും ഒരുമിപ്പിച്ചു.

'Spirit of Assisi' സമ്മേളനങ്ങൾ ഓരോ വർഷവും യൂറോപ്പിലെ വ്യത്യസ്ത നഗരങ്ങളിൽ നടക്കുന്ന ഒരു വാർഷിക പാരമ്പര്യമായി മാറി. ഏപ്രിൽ ആദ്യത്തിൽ കസാഖ് പ്രസിഡന്റ് കാസിം-ജോമാർട്ട് ടോക്കയേവുമായി നടത്തിയ തത്സമയ വീഡിയോ സംഭാഷണത്തിനിടെ വാപ്പാ ഈ സാധ്യമായ യാത്രയെക്കുറിച്ച് സംസാരിച്ചിരുന്നു. കാനഡയിലേക്കുള്ള അപ്പസ്തോലിക സന്ദർശനം കഴിഞ്ഞുള്ള മടക്ക യാത്രയിൽ കസാക്കിസ്ഥാനിലേക്ക് പോകാനുള്ള തന്റെ പ്രത്യാശ പാപ്പാ ആവർത്തിക്കുകയും ചെയ്തു.

കസാക്കിസ്ഥാനെക്കുറിച്ചുള്ള ചില വസ്തുതകൾ

1991 ഡിസംബർ 16-ന് മുൻ സോവിയറ്റ് യൂണിയനിൽ നിന്ന് കസാക്കിസ്ഥാൻ സ്വാതന്ത്ര്യം നേടി. പ്യൂ റിസർച്ച് സെന്റർ പറയുന്നതനുസരിച്ച്, രാജ്യത്ത് കുറഞ്ഞത് 70% മുസ്ലീങ്ങളും 25% ക്രിസ്ത്യാനികളും ഉണ്ട്, അതിൽ 1% ൽ താഴെ കത്തോലിക്കരാണ്.

"പരസ്പരം സ്നേഹിക്കുക" എന്ന മുദ്രാവാക്യവുമായി 2001 സെപ്റ്റംബർ 22-25 തീയതികളിൽ കസാക്കിസ്ഥാൻ സന്ദർശിച്ച ആദ്യത്തെ പാപ്പയാണ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 ഓഗസ്റ്റ് 2022, 15:23