ഫിജിയുടെ പ്രസിഡൻറ് വത്തിക്കാനിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മാർപ്പാപ്പാ, ഫിജിയുടെ പ്രസിഡൻറ് രതു വില്യം മൈവലിലി കത്തൊണിവെരെയെ (Ratu Wiliame Maivalili Katonivere ) വത്തിക്കാനിൽ സ്വീകരിച്ചു.
ആഗസ്റ്റ് 1-ന്, തിങ്കളാഴ്ച ആയിരുന്നു ഫ്രാൻസീസ് പാപ്പായും പ്രസിഡൻറ് വില്യം മൈവലിലിയും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് പരിശുദ്ധസിംഹാസാനത്തിൻറെ വാർത്താവിനിമയ കാര്യാലയം, പ്രസ്സ് ഓഫീസ്, ഈ കൂടിക്കാഴ്ചയെ അധികരിച്ചു പുറപ്പെടുവിച്ച പത്രക്കുറിൽ വെളിപ്പെടുത്തി.
പാപ്പായുമായുള്ള ഈ സൗഹൃദ കൂടിക്കാഴ്ച 25 മിനിറ്റ് ദീർഘിച്ചു.
ദക്ഷിണ പസഫിക് സമുദ്രത്തിലെ ദ്വീപസമൂഹ രാഷ്ട്രമായ ഫീജിയിലെ മൂന്നൂറിലധികം ദ്വീപുകളിൽ ഒന്നായ മക്വാത്ത തണ്ണീർത്തട പ്രദേശത്ത് കൈകൊണ്ടു മെനഞ്ഞെടുത്ത “ഇബെ കുത്ത” (Ibe Kuta) ചൂരൽ പായ ഒരു ചട്ടക്കൂടിൽ പ്രസിഡൻറ് മൈവലിലി പാപ്പായ്ക്ക് സമ്മാനിച്ചു. ഈ തണ്ണീർത്തട പ്രദേശങ്ങൾ, കാലാവസ്ഥ വ്യതിയാനം അനിയന്ത്രിതമായ കന്നുകാലിമേയ്ക്കൽ, നിയന്ത്രിക്കാൻ കഴിയാത്തവിധമുള്ള അഗ്നിബാധ എന്നിവയാൽ നശിച്ചുകൊണ്ടിരിക്കയയാണെന്നും ആകയാൽ അവ സംരക്ഷിക്കപ്പെടണമെന്നും അതിലുള്ള ഒരു ചെറു ഫലകത്തിൽ വിശദീകരിച്ചിരിക്കുന്നു. പാപ്പാ പ്രസിഡൻറിന് പ്രതിസമ്മാനിച്ചത് സമാധാനത്തിൻറെ പ്രതീകമായ, വെങ്കലനിർമ്മിത ഒലിവിൻ ശാഖയാണ്.
പേപ്പൽ ഭാവനത്തിൽ വച്ച് മാർപ്പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം പ്രസിഡൻറ് വില്യം മൈവലിലി വത്തിക്കാൻസംസ്ഥാന കാര്യാലായത്തിൽ വച്ച് വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനും വത്തിക്കാൻറെ വിദേശബന്ധവിഭാഗകാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലെഗെറുമായി സംഭാഷണം നടത്തി. പ്രാദേശികതലത്തിൽ പ്രാധാന്യമുള്ള, പ്രത്യേകിച്ച്, കാലാവസ്ഥവ്യതിയാന സംബന്ധിയായ, ചില വിഷയങ്ങൾ ഈ കൂടിക്കാഴ്ചാവേളയിൽ ചർച്ചചെയ്യപ്പെട്ടു. പരിശുദ്ധസിംഹാസനവും ഫീജിയും തമ്മിലുള്ള ഊഷ്മള ബന്ധവും അന്നാടിൻറെ ജീവിതത്തിനും വികസനത്തിനും കത്തോലിക്കാസഭയേകുന്ന സംഭാവനകളും പരാമർശ വിഷയങ്ങളായി
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: