ക്യൂബയിൽ എണ്ണസംഭരണ ശാല ദുരന്തത്തിൽപ്പെട്ടവർക്ക് പാപ്പായുടെ സാന്ത്വനം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ക്യൂബയിൽ, തുറമുഖപട്ടണമായ മത്തൻത്സാസിലെ വൻ ഇന്ധന സംഭരണശാലയിൽ ഉണ്ടായ അഗ്നിബാധ-സ്ഫോടന ദുരന്തത്തിൻറെ തിക്ത ഫലങ്ങൾ അനുഭവിക്കുന്നവരുടെ ചാരെ താനുണ്ടെന്ന് മാർപ്പാപ്പാ അറിയിക്കുന്നു.
വെള്ളിയാഴ്‌ച (05/08/22) വൈകുന്നേരം എണ്ണ സംഭരണശാലയ്ക്ക് മിന്നലേറ്റതിനെ തുടർന്നുണ്ടായ തീപിടുത്തവും സ്ഫോടനവും ശനിയാഴ്‌ചയും തുടരുകയും ആളപയാമുൾപ്പടെ നാശനഷ്ടങ്ങൾ വിതയ്ക്കുകയും നൂറിലേറെപ്പേർക്ക് പരിക്കേല്ക്കുകയും അഗ്നിശമന പ്രവർത്തകരിൽ 17 പേരെ കാണാതാവുകയും ചെയ്തു.
ഈ ദുരന്ത പശ്ചാത്തലത്തിൽ, വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ക്യൂബയിലെ കത്തോലിക്കാമെത്രാന്മാരുടെ സംഘത്തിൻറെ അദ്ധ്യക്ഷൻ ബിഷപ്പ് എമീലിയൊ അരാംഗെരൻ എച്ചെവെറീയയ്ക്ക് അയച്ച സന്ദേശത്തിൽ ഫ്രാൻസീസ് പാപ്പാ ക്യൂബയിലെ ജനങ്ങളോടും ഈ അപകടത്തിനിരകളായവരുടെ കുടുംബങ്ങളോടുമുള്ള തൻറെ ആദ്ധ്യാത്മിക സാമീപ്യം ഉറപ്പു നല്കുകയും വേദനയുടെ ഈ നിമിഷത്തിൽ അവർക്ക് ശക്തി നൽകാനും അഗ്നിശമനപ്രവർത്തനങ്ങൾക്കും അന്വേഷണ പ്രക്രിയയ്ക്കും താങ്ങാകാനും കർത്താവിനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: