തിരയുക

 ദെ മെല്ലോ കുടുംബത്തിലെ അംഗങ്ങളുമായി പാപ്പാ. ദെ മെല്ലോ കുടുംബത്തിലെ അംഗങ്ങളുമായി പാപ്പാ. 

പാപ്പാ : വിളക്കുകളിൽ വിശ്വാസത്തിന്റെ എണ്ണ തീരാൻ അനുവദിക്കരുത്

ആഗസ്റ്റ് 26ആം തിയതി പോർച്ചുഗലിൽ നിന്നും ദെ മെല്ലോ കുടുംബത്തിലെ 140 പേർ പാപ്പയുമായി വത്തിക്കാനിൽ വച്ച് കൂടി കാഴ്ച്ച നടത്തി. തവസരത്തിലാണ് പാപ്പാ ഇങ്ങനെ പറഞ്ഞത്.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

Pedro Maria Guimarães de Mello കുടുംബം വലിയതും, ഐക്യമുള്ള കുടുംബമാണ് എന്ന് സൂചിപ്പിച്ച പാപ്പാ സഭയോടുള്ള അവരുടെ സ്നേഹത്തിന്റെ സാക്ഷ്യത്തിനും വിശുദ്ധ പത്രോസിന്റെ കബറിടത്തിലേക്കുള്ള അവരുടെ തീർത്ഥാടനത്തിനും പാപ്പാ നന്ദി പറഞ്ഞു.

മെല്ലോ കുടുംബം ഒരു ക്രിസ്ത്യൻ കുടുംബമാണ്. പോർച്ചുഗീസ് കത്തോലിക്കാ സർവകലാശാലയുമായി വളരെ ശക്തമായ ബന്ധങ്ങളുള്ള, സാമൂഹിക ഉത്തരവാദിത്തത്തിനായി സമർപ്പിച്ച 100 വർഷത്തിലധികംചരിത്രമുണ്ട് ഈ കുടുംബത്തിന്. 12 സഹോദരങ്ങളുടെ കുടുംബത്തിൽ ആയിരത്തിലധികം ആളുകൾ ജോലി ചെയ്യുന്നു, കാരണം അവർ ഒരു മെച്ചപ്പെട്ട ലോകത്തിനായി അവരുടെ വാണീജ്യത്തെ വികസിപ്പിക്കാൻ പ്രവർത്തിക്കുന്നു.

യേശുവിലുള്ള വിശ്വാസമാണ് അവരെ വത്തിക്കാനിൽ എത്തിച്ചതും ഒരുമിപ്പിച്ചതുമെന്ന് സൂചിപ്പിച്ച പാപ്പാ വിശ്വാസത്തിന്റെ ദാനത്താൽ ഒരു കുടുംബം ഒന്നിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കാണുന്നത് മനോഹരമാണെന്നും വെളിപ്പെടുത്തി.

ദെ മെല്ലോ  കുടുംബത്തെ കാണുമ്പോഴും, അവരുതേണ് പോലുള്ള കുടുംബങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോഴും 133 ആം സങ്കീർത്തനം ഓർമ്മ വരുന്നുവെന്ന് പറഞ്ഞ പാപ്പാ അവിടെ സൂചിപ്പിച്ചിരിക്കുന്ന എണ്ണ ഐക്യത്തിന്റെ  കൂട്ടായ്മയിലായിരിക്കുന്നതിന്റെ സന്തോഷത്തിന്റെ മനോഹരമായ ചിത്രമാണെന്നും എന്നാൽ നമ്മുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും പരിശുദ്ധാത്മാവിലൂടെ കുടുംബങ്ങളിലും സഭയിലും ലോകത്തിലും ഐക്യം സാധ്യമാക്കുകയും ചെയ്യുന്ന വിശ്വാസത്തിന്റെ പ്രതിരൂപം കൂടിയാണ് എണ്ണയെന്നും പാപ്പാ ഓർമ്മപ്പെടുത്തി. "നിങ്ങളുടെ വിളക്കുകളിൽ വിശ്വാസത്തിന്റെ എണ്ണ തീരാൻ അനുവദിക്കരുത്" എന്ന് പാപ്പാ അവരെ പ്രോത്സാഹിപ്പിച്ചു.

വിശ്വാസത്തെ സജീവമായി നിലനിർത്താൻ പ്രാർത്ഥന നമ്മെ സഹായിക്കുന്നു. നമ്മുടെ ചിന്തകൾ പലപ്പോഴും കർത്താവിലേക്ക് തിരിയുന്നതിലൂടെ വിശ്വാസത്തിന്റെ എണ്ണ സംരക്ഷിക്കപ്പെടുന്നു. ക്രൂശിത രൂപത്തിലേക്ക് നോക്കാനും, നമ്മുടെ നോട്ടം യേശുവിൽ ഉറപ്പിക്കാനും അത് സഹായിക്കും. പ്രാർത്ഥിക്കാനുള്ള മനോഹരമായ മാർഗ്ഗമാണിത്. പാപ്പാ വിശദീകരിച്ചു

ഒരു കുടുംബമെന്ന നിലയിലും വ്യക്തികളെന്ന നിലയിലും വിശ്വാസത്തിന്റെ യാത്രയിൽ മുന്നോട്ട് പോകാൻ അവരെ ക്ഷണിച്ച പാപ്പാ കർത്താവിന്റെ നന്മയിലും ഫാത്തിമയിൽ വളരെയധികം ആദരിക്കപ്പെടുന്ന പരിശുദ്ധ മാതാവിന്റെ സംരക്ഷണത്തിലും വിശ്വസിച്ച്  അവരുടെ വിശ്വാസ യാത്രയിൽ മുന്നോട്ട് പോകാൻ അവരെ  ക്ഷണിക്കുന്നതായി പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 ഓഗസ്റ്റ് 2022, 14:42