അകലങ്ങൾ ഇല്ലാതാക്കുന്ന സമാഗമ സംസ്കൃതി പരിപോഷിപ്പിക്കുക, പാപ്പാ
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സകലർക്കും സമീപസ്ഥനായിത്തീർന്ന യേശുവിനെപ്പോലെ വർത്തിക്കണമെന്ന് മാർപ്പാപ്പാ.
സ്വവർഗ്ഗാനുരാഗികൾ, നപുംസകർ തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ടവരുടെ അജപാലനസേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന എഴുത്തുകാരനായ ഈശോസഭാവൈദികൻ ജെയിംസ് മാർട്ടിൻറെ ഒരു കത്തിന് നല്കിയ മറുപടിയിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.
അകലങ്ങൾ കുറയ്ക്കുകയും നമ്മുടെ വിത്യാസങ്ങളാൽ നമ്മെ സമ്പന്നരാക്കുകയും ചെയ്യുന്ന സമാഗമസംസ്കൃതിക്കായി പരിശ്രമിക്കാനും പാപ്പാ പ്രചോദനം പകരുന്നു. നമ്മിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്നവരും നമ്മെ പരസ്പരം അകറ്റുകയോ പരസ്പരം ചെറുക്കുന്നതിന് കാരണമാകുകയോ ചെയ്യുന്നതെന്നു തോന്നാവുന്ന വിത്യാസങ്ങളുള്ളവരുമായി മുഖാമുഖം നോക്കാനുള്ള കഴിവ് പകരംവയ്ക്കാനാവത്ത കാര്യങ്ങളിൽ പെട്ടതാണെന്ന് പാപ്പാ പറയുന്നു. വ്യത്യസ്തതകൾ, ഭിന്ന ചിന്താരീതികൾ തുടങ്ങിയ പ്രതിബന്ധങ്ങളെ തരണം ചെയ്യുന്ന പക്ഷം നമുക്കു മനസ്സിലാക്കാൻ സാധിക്കുക, നമ്മെ പരസ്പരം അകറ്റുന്നവയെക്കാൾ കൂടുതലുള്ളത് നമ്മെ ഐക്യപ്പെടുത്തുന്നവയാണ് എന്നായിരിക്കുമെന്നും പാപ്പാ എഴുതുന്നു.
അമേരിക്കക്കാരനായ ഫാദർ ജെയിംസ് മാർട്ടിൻ വത്തിക്കാൻറെ മാദ്ധ്യമവിഭാഗത്തിൻറെ ഉപദേഷ്ടാവുകൂടിയാണ്
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: