പാപ്പാ അക്വിലയിൽ : വിശ്വാസം വേദനയെ പ്രബുദ്ധമാക്കുകയും പുനരുദ്ധാരണ ശ്രമങ്ങൾക്ക് പ്രചോദനം പകരുകയും ചെയ്യുന്നു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഞായറാഴ്ച രാവിലെ റോമിൽ നിന്ന് 100 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന അക്വിലയിലേക്ക് ഹെലികോപ്റ്ററിൽ ഫ്രാൻസിസ് പാപ്പാ യാത്ര ചെയ്തു.
2009 ഏപ്രിൽ 6 ന് അർദ്ധരാത്രിയിൽ വൻ ദുരന്തം വിതറിയ ഭൂകമ്പത്തിൽ ദുരന്തമനുഭവിച്ച ഈ പ്രദേശത്തെ പൗര അധികാരികളെയും ഇരകളുടെ കുടുംബാംഗങ്ങളെയും സന്ദർശിച്ചു കൊണ്ടാണ് തന്റെ ഇടയ സന്ദർശനം ആരംഭിച്ചത്. ഭൂകമ്പത്തിലും തുടർന്നുണ്ടായ ഭൂചലനങ്ങളിലും 66,000 പേർ ഭവനരഹിതരാവുകയും 309 പേർ മരിക്കുകയും ചെയ്തിരുന്നു.
ഏപ്രിൽ 28 ന് ഭൂകമ്പം കഴിഞ്ഞ് ഒരു മാസം തികയുന്നതിനു മുമ്പേ അവിടെ എത്തിയ തന്റെ മുൻഗാമി ബെനഡിക്ട് പതിനാറാമന്റെ പാത പിന്തുടർന്നു കൊണ്ടായിരുന്നു ഫ്രാൻസിസ് പാപ്പായുടെ സന്ദർശനം. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഭാഗികമായി തകർന്ന വിശുദ്ധ മാക്സിമൂസിന്റെ നാമത്തിലുള്ള കത്തീഡ്രലിന്റെ അവശിഷ്ടങ്ങളും പാപ്പാ സന്ദർശിച്ചു.
വേദനയുടെ മദ്ധ്യത്തിലുള്ള വിശ്വാസവും അന്തസ്സും
അക്വിലയിലെ ജനങ്ങളോടു സംസാരിച്ച ഫ്രാൻസിസ് പാപ്പാ, മരിച്ചവരുടെ കുടുംബാംഗങ്ങളോടും സംഭവം ഗുരുതരമായി ബാധിച്ച മുഴുവൻ സമൂഹത്തോടും തന്റെ സാമീപ്യം പ്രകടിപ്പിച്ചു. ആ ദാരുണമായ രാത്രിക്കുശേഷം നഗരം പ്രകടിപ്പിച്ച "വലിയ അന്തസ്സിനെയും" വിശ്വാസത്തിന്റെ സാക്ഷ്യത്തെയും പാപ്പാ പ്രശംസിക്കുകയും ചെയ്തു.
"നമ്മുടെ തീർത്ഥാടക വിശ്വാസത്തിന്റെ ഭാഗമായ വേദനയിലും പരിഭ്രാന്തിയിലും നിങ്ങൾ, തന്റെ സ്നേഹത്താൽ വേദനയെയും മരണത്തെയും അർത്ഥശൂന്യതയിൽ നിന്ന് വീണ്ടെടുത്ത, ക്രൂശിതനായി ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിൽ ദൃഷ്ടി ഉറപ്പിച്ചിരിന്നു" എന്ന് വ്യക്തമാക്കിയ പാപ്പാ
ഒരു തുള്ളി കണ്ണുനീർ പോലും വൃഥാ വീഴാൻ അനുവദിക്കാത്ത പിതാവിന്റെ കരങ്ങളിൽ അക്വിലയിലെ ജനങ്ങളെ യേശു ഭരമേൽപ്പിച്ചിരിക്കുന്നുവെന്നും കൂട്ടിചേർത്തു.
സ്നേഹത്തെ തകർക്കാൻ മരണത്തിന് കഴിയില്ല
കൊല്ലപ്പെട്ട 309 പേരുടെ കുടുംബങ്ങളോടു സംസാരിച്ച ഫ്രാൻസിസ് പാപ്പാ അവരുടെ പ്രിയപ്പെട്ടവർ ദൈവത്തിന്റെ കാരുണ്യമുള്ള ഹൃദയത്തിലാണ് വിശ്രമിക്കുന്നതെന്ന് പറഞ്ഞു. "അവരുമായുള്ള നമ്മുടെ കൂട്ടായ്മ എന്നത്തേക്കാളും സജീവമാണ്," പാപ്പാ അനുസ്മരിച്ചു . നഗരത്തിലെ കത്തോലിക്കർ ഒരു "ഓർമ്മയുടെ കപ്പേള" നിർമ്മിച്ച രീതിയെയും പാപ്പാ പ്രശംസിച്ചു.
"ഓർമ്മ ഒരു ജനതയുടെ ശക്തിയാണ്, "ഈ ഓർമ്മ വിശ്വാസത്താൽ പ്രകാശിതമാകുമ്പോൾ, ഭൂതകാലത്തിന്റെ തടവുകാരായി തുടരാൻ ആ ജനതയ്ക്കു കഴിയില്ല, മറിച്ച് ഭാവിയെ അഭിമുഖീകരിച്ചു കൊണ്ട് വർത്തമാനകാലത്തിൽ നടക്കുകയും, എല്ലായ്പ്പോഴും വിശ്വാസത്തിന്റെ വേരുകളോടു ചേർന്നു നിന്നുകൊണ്ട് ഭൂതകാല അനുഭവങ്ങളുടെ നല്ലതും ചീത്തയുമായ നിധികളെ വിലമതിക്കുകയും ചെയ്യുന്നു." പാപ്പാ പറഞ്ഞു.
ആത്മീയവും ഭൗതീകവുമായ പുനർനിർമ്മാണം
നിരവധി കെട്ടിടങ്ങൾ ഇനിയും പുനർനിർമ്മിക്കേണ്ടതുള്ളതിനെ ക്കുറിച്ച് സൂചിപ്പിച്ച ഫ്രാൻസിസ് പാപ്പാ, എന്നാൽ ഭൗതിക പുനർനിർമ്മാണത്തോടൊപ്പം "ആത്മീയവും സാമൂഹികവും സാംസ്കാരികവുമായ പുനർനിർമ്മാണ" വും ഉണ്ടായിരിക്കണമെന്നും പ്രദേശവാസികളെ ഓർമ്മിപ്പിച്ചു.
ആരാധനാലയങ്ങളുടെ പരിപാലനം
പ്രത്യാശയുടെയും അനുഗ്രഹത്തിന്റെയും സന്ദേശവുമായാണ് ഫ്രാൻസിസ് പാപ്പാ അക്വിലയിലെ ജനങ്ങളെ അഭിസംബോധന ചെയ്തത്. ദേവാലയങ്ങളുടെ പുനർനിർമ്മാണത്തിനുള്ള ശ്രമത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും പാപ്പാ അവരെ ഓർമ്മിപ്പിച്ചു.
പാപ്പാ വിശദീകരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: