പാപ്പാ: "സെക്കുലർ" ഇൻസ്റ്റിറ്റ്യുട്ടുകളുടെ സവിശേഷ വിളി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ജനങ്ങൾക്കിടയിൽ ജനങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന സഭയുടെ, ദൈവജനത്തിൻറെ മതേതരസ്വഭാവം ആവിഷ്കൃതമാക്കുന്ന വിളിയുടെ ഹൃദയമാണ് മതേതരത്വം അഥവാ, സെക്കുലാരിറ്റി (secularity) എന്ന പദം എന്ന് മാർപ്പാപ്പാ.
സെക്കുലർ ഇൻസ്റ്റിറ്റ്യുട്ടുകളുടെ ആഗോള സംഘത്തിൻറെ (CMIS) പൊതുയോഗത്തിൽ സംബന്ധിക്കുന്നവരടങ്ങിയ നൂറ്റിമുപ്പതിലേറെപ്പേരുടെ ഒരു സംഘത്തെ വ്യാഴാഴ്‌ച (25/08/22) വത്തിക്കാനിൽ സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ അംഗങ്ങളുടെ സവിശേഷ വിളി അവരെ ജനമദ്ധ്യത്തിലേക്കാനയിക്കുകയും സാമീപ്യത്തിൻറെ ശൈലിയുപയോഗിച്ച് ഇന്നത്തെ സ്ത്രീപുരുഷന്മാരുടെ ഹൃദയവിചാരങ്ങൾ അറിയുന്നതിനും മനസ്സിലാക്കുന്നതിനും അവരോടൊപ്പം സന്തോഷിക്കുന്നതിനും അവരുടെ വേദനയിൽ പങ്കുചേരുന്നതിനും അനുവദിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.
സാമീപ്യമാണ് ദൈവത്തിൻറെ ശൈലിയെന്നും നരകുലത്തോടുള്ള ആ സാമീപ്യവും സ്നേഹവും അവിടന്ന് വെളിപ്പെടുത്തിയത് ഒരു സ്ത്രീയിൽ നിന്നു ജനിച്ചുകൊണ്ടാണെന്നും പാപ്പാ വിശദീകരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: